Advertisement

കാട്ടുകുരങ്ങിന്റെ ചുംബനാഭ്യർത്ഥന നിരസിക്കുന്ന സുന്ദരിപൂച്ച; വൈറലായി വീഡിയോ

March 27, 2022
Google News 3 minutes Read

മൃഗങ്ങൾ തമ്മിലുള്ള സ്‌നേഹപ്രകടനങ്ങൾ ആകാംഷയോടെ നോക്കിയിരിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് വൈറലാകുന്നത്. സുന്ദരിയായ ഒരു പൂച്ചയും കാട്ടുകുരങ്ങനുമാണ് വീഡിയോയിലെ താരങ്ങൾ.

പൂച്ച തന്റെ ഉടമയോടൊപ്പമാണ് വീഡിയോയിലുള്ളത്. വഴിയരികിൽ പെട്ടെന്ന് കുരങ്ങനെ കാണുമ്പോൾ ഇരുവരും തമ്മിൽ കൈ കൊടുത്ത് പരിചയപ്പെടുന്നതാണ് വീഡിയോ. ഹസ്തദാനം നൽകി ചങ്ങാത്തം കൂടാൻ പരിശ്രമിക്കുകയാണ് കാട്ടുകുരങ്ങ്. എന്നാൽ അൽപം നാണത്തിലാണ് സുന്ദരിപൂച്ച. ഇതിനിടെ കിട്ടിയ അവസരം മുതലാക്കുക എന്ന് പറയുന്നത് പോലെ കുരങ്ങൻ പൂച്ചയെ ചുംബിക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷേ ഇതിനായി ശ്രമിക്കുമ്പോഴെല്ലാം മുഖം തിരിക്കുകയാണ് പൂച്ച ചെയ്തത്. കുരങ്ങൻ ചെറുതായൊന്ന് ചമ്മിപോയത് കൊണ്ടുതന്നെ ഓടിപോവുകയാണ് കക്ഷി. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതോടെ അവസാനിക്കുകയാണ്. മൃഗസ്‌നേഹികൾക്കിടയിൽ വലിയ പ്രചാരമാണ് ദൃശ്യങ്ങൾ ഇതിനോടകം നേടിയത്.

Story Highlights: Monkey takes cat’s paw like a gentleman, goes on to kiss its face

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here