വിശ്വസിച്ച ചിലർ പിന്നിൽ നിന്ന് കുത്തി, കെ മുരളീധരന്റെ പ്രസ്താവനകൾ പ്രതികൂലമായി ബാധിച്ചു; പത്മജ വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ വിശ്വസിച്ച ചിലർ പിന്നിൽ നിന്ന് കുത്തിയെന്ന് പത്മജ വേണുഗോപാൽ. തൃശൂരിൽ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചവരെ ഗ്രൂപ്പിന്റെ പേരിൽ സംരക്ഷിക്കുന്നു. പരാജയപ്പെടുത്താൻ ശ്രമിച്ചവരുടെ പേരുകൾ സഹിതം കെ പി സി സി ക്ക് പരാതി നൽകിയിട്ടുണ്ട്. കെ മുരളീധരന്റെ പ്രസ്താവനകൾ തന്നെ പ്രതികൂലമായി ബാധിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനകളുടെ പേരിൽ താൻ മാറ്റി നിർത്തപ്പെട്ടു. രാജ്യസഭാസീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ വേണുഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.
മനസ് വല്ലാതെ മടുത്തിരിക്കുകയാണെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ് താനെന്നും സൂചിപ്പിച്ച് പത്മജ വേണുഗോപാൽ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. തന്നെ സഹായിച്ചതും ദ്രോഹിച്ചതും പാർട്ടിക്കാർ തന്നെയാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടായില്ല. മനസ് വല്ലാതെ മടുത്തു. ചില കാര്യങ്ങൾ താന്‍ തുറന്നു പറയും. പാർട്ടി വേദികളിൽ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും പത്മജ ആരോപിച്ചിരുന്നു.
Read Also : രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടല്ല ഫേസ്ബുക്ക് പോസ്റ്റിട്ടത്; പത്മജ
എന്നാൽ രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത് എന്ന പ്രചാരണം തെറ്റാണെന്ന് വിശദീകരിച്ച് മറ്റൊരു ഫേസ് ബുക്ക് പോസ്റ്റുമായി പത്മജ വേണുഗോപാൽ രംഗത്തുവന്നിരുന്നു. തന്റെ പേര് രാജ്യസഭാ സീറ്റിന് പരിഗണിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും പാർട്ടി നേതാക്കൾക്ക് അർഹതയുണ്ട് എന്ന തോന്നിയ ആൾക്ക് തന്നെയാണ് സീറ്റ് കൊടുത്തിരിക്കുന്നതെന്നും അവർ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
Story Highlights: Padmaja Venugopal on K Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here