Advertisement

ഭാവി 5ജിയുടേത്; 5ജിക്ക് എത്ര വേഗത നല്‍കാനാകും?

March 27, 2022
Google News 2 minutes Read

പണ്ട് ഒരു മെസേജോ വിഡിയോയോ ഡൗണ്‍ലോഡ് ചെയ്യാനെടുക്കുന്ന സമയവും പ്രയത്‌നവും ഇന്ന് ആലോചിക്കുമ്പോള്‍ എല്ലാവര്‍ക്കും തമാശയാണ് തോന്നാറ്. വേഗതയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ മാറിമറിയുകയാണ്. 5ജി സ്‌പെക്ട്രം സജ്ജമാകുന്നതോടെ ഇന്ന് ഏറ്റവും വേഗതയുള്ളത് എന്ന് തോന്നുന്ന പലതും ചിലപ്പോള്‍ പരിഹാസ്യമായ വിധത്തില്‍ വേഗതയില്ലാത്തതായി മാറിമറിഞ്ഞേക്കാം. സമീപ ഭാവി എന്തായാലും 5ജിയുടേതാണെന്ന് ഉറപ്പായിക്കഴിഞ്ഞു. 5ജി നമ്മുക്ക് നല്‍കാനിരിക്കുന്നത് എത്ര വേഗതയാണെന്ന് പരിശോധിക്കാം. (really how fast is 5g)

അഞ്ചാം തലമുറ നെറ്റ്വര്‍ക്കിനെയാണ് 5ജി എന്ന് വിളിക്കുന്നതെന്ന് നമ്മുക്ക് ഒറ്റവാക്കില്‍ പറയാം. മള്‍ട്ടി ജിബി പെര്‍ സെക്കന്‍ഡ് ഡാറ്റ സ്പീഡ്, വളരെക്കുറഞ്ഞ ലേറ്റന്‍സി സമയം, മാസീവ് നെറ്റ്വര്‍ക്ക് കപ്പാസിറ്റി, ഉയര്‍ന്ന വിശ്വാസ്യത, കൂടുതല്‍ ലഭ്യത എന്നിവയാണ് 5ജിയുടെ പ്രധാന സവിശേഷതയായി വിലയിരുത്തപ്പെടുന്നത്. മള്‍ട്ടി ജിബി പെര്‍ സെക്കന്‍ഡ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ കണ്ണുതള്ളുമെങ്കിലും ഇതിലേക്കെത്താന്‍ ചില കടമ്പകളുണ്ട്. മള്‍ട്ടി ജിബിപിഎസ് 5ജി സ്‌പെക്ട്രത്തിന്റെ ഏറ്റവും ഹൈ ബാന്‍ഡിലാണ് ലഭിക്കുക. ഇതാണ് മള്‍ട്ടി ജിബിപിഎസ് വേഗതയ്ക്കുള്ള പ്രധാന വെല്ലുവിളി.

Read Also : കാത്തിരുന്ന അപ്‌ഡേറ്റ് വരുന്നു; വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

5 ജി സ്‌പെക്ട്രത്തിന്റെ ലോ ബാന്‍ഡ് 600 GHz സിഗ്നലിലാണ് ലഭിക്കുന്നത്. ഈ എന്‍ഡിലെ സിഗ്നലാണ് ഏറ്റവും ശക്തമായി ലഭിക്കുന്നത്. സ്റ്റീല്‍,ഗ്ലാസ്, കോണ്‍ക്രീറ്റ് എന്നീ തടസങ്ങള്‍ക്കിടയിലൂടെ സുഗമമായി സഞ്ചരിക്കാന്‍ ഈ റേഞ്ചിലുള്ള സിഗ്നലുകള്‍ക്ക് സാധിക്കും. എന്നാല്‍ മള്‍ട്ടി ജിബിപിഎസ് ലഭിക്കുന്ന ഹൈ എന്‍ഡ് സിഗ്നലുകള്‍ എത്രത്തോളം ശക്തമാകുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇന്ത്യയിലെവിടെയും 5ജിയിലൂടെ ശരാശരി 40 മുതല്‍ 200 വരെ എംബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ ഉയര്‍ന്ന കവറേജും താരതമ്യേനെ കുറഞ്ഞ വേഗതയും മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ടവറിന്റെ നൂറുകണക്കിന് സ്വകയര്‍ മൈല്‍ ദൂരത്തിലും 5ജിയുടെ ലോ ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാകും. 5ജിയുടെ മിഡ് ബാന്‍ഡ് വേഗത മെട്രോ നഗരങ്ങളില്‍ ലഭിക്കുമെന്നുമാണ് സൂചന. സ്വിറ്റ്‌സര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ ഹൈ ബാന്‍ഡ് വേഗതയായ 3.67 ജിബിപിഎസ് വേഗത ലഭ്യമാകുന്നുണ്ട്.

Story Highlights: really how fast is 5g

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here