അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിയുന്നു

റഷ്യ- യുക്രൈന്‍ ചര്‍ച്ചയില്‍ ലോകം പ്രതീക്ഷയര്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു എസ് ഡോളര്‍ നില മെച്ചപ്പെടുകയും ട്രഷറികളുടെ വരുമാനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണത്തിന്റെ മൂല്യം ഇടിയുന്നത്.(gold rates falls international markets)
സ്‌പോട്ട് ഗോള്‍ഡ് മൂല്യം 1.2 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 1934.61 ഡോളറിലേക്കെത്തി. യു എസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സിലും ഒരു ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ട്. ഡോളര്‍ സൂചിക ഒരാഴ്ചയ്ക്കിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് മറ്റ് കറന്‍സി ഉടമകള്‍ക്ക് സ്വര്‍ണ്ണം കൂടുതല്‍ ചെലവേറിയതാക്കിയിരുന്നു.
തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നിരുന്നു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 38,360 രൂപയാണ് നിലവിലെ വില.
Story Highlights: gold rates falls international markets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here