ഐപിഎൽ: അരങ്ങേറ്റക്കാർ ഇന്ന് നേർക്കുനേർ

ഐപിഎലിൽ ഇന്ന് നവാഗതരുടെ പോരാട്ടം. ഈ സീസണിൽ രൂപീകരിക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയൻ്റ്സും തമ്മിലാണ് ഇന്നത്തെ മത്സരം. രാത്രി 7.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ മത്സരം നടക്കും.
മുംബൈ ഇന്ത്യൻസിൻ്റെ മുൻ താരം ഹാർദിക് പാണ്ഡ്യ ആണ് ഗുജറാത്ത് ക്യാപിറ്റൽസിനെ നയിക്കുക. റാഷിദ് ഖാൻ, ശുഭ്മൻ ഗിൽ, ഡേവിഡ് മില്ലർ, മുഹമ്മദ് ഷമി, റഹ്മാനുള്ള ഗുർബാസ്, മാത്യു വെയ്ഡ്, വിജയ് ശങ്കർ തുടങ്ങിയ മികച്ച താരങ്ങൾ ഗുജറാത്ത് ജഴ്സിയിൽ അണിനിരക്കും. മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റയാണ് ഗുജറാത്ത് പരിശീകൻ.
മറുവശത്ത് പഞ്ചാബ് കിംഗ്സിൻ്റെ മുൻ നായകൻ ലോകേഷ് രാഹുൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ നയിക്കും. ക്വിൻ്റൺ ഡികോക്ക്, മനീഷ് പാണ്ഡെ, ആവേശ് ഖാൻ, രവി ബിഷ്ണോയ്, എവിൻ ലൂയിസ് തുടങ്ങിയ താരങ്ങളാണ് ലക്നൗ ജഴ്സിയിൽ കളത്തിലിറങ്ങുക. സിംബാബ്‌വെയുടെ മുൻ താരം ആൻഡി ഫ്ലവറാണ് ലക്നൗവിൻ്റെ മുഖ്യ പരിശീലകൻ.
Story Highlights: ipl lucknow super giants gujarat titans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here