ഓസ്കർ പ്രഖ്യാപനം; ദ ക്വീൻ ഒഫ് ബാസ്ക്കറ്റ് ബോൾ മികച്ച ഷോർട്ട് ഡോക്യുമെന്ററി, ഡ്യൂണിന് നാല് പുരസ്കാരങ്ങൾ

തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ പുരസ്കാര പ്രഖ്യാപനം ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ ആരംഭിച്ചു. ആകെയുള്ള 23 മത്സര വിഭാഗങ്ങളിൽ ഔദ്യോഗിക ചടങ്ങിന് മുമ്പാണ് 8 എണ്ണം പ്രഖ്യാപിച്ചത്. മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി ദ ക്വീൻ ഒഫ് ബാസ്ക്കറ്റ് ബോൾ തെരഞ്ഞെടുക്കപ്പെട്ടു. ഡ്യൂണിന് നാല് പുരസ്കാരങ്ങൾ ലഭിച്ചു.
വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങള്‍ക്കാണ് ഇത്തവണ അക്കാഡമി നോമിനേഷന്‍ ലഭിച്ചത്.
Read Also : ഓസ്‌കര്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്
ഒലീവീയ കോൾമാനും നിക്കോൾ കിഡ്‍മാനും മികച്ച നടിക്കുള്ള രണ്ടാമത്തെ ഓസ്‍കർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 30 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഇനി ഓസ്കര്‍ കൂടിയേ വില്‍ സ്മിത്തിന് കിട്ടാന്‍ ബാക്കിയുള്ളൂ. കിങ് റിച്ചാര്‍ഡ് സിനിമയില്‍ വീനസ് വില്യംസ് സെറീന വില്യംസ് സഹോദരിമാരുടെ അച്ഛന്‍ റിച്ചാര്‍ഡ് വില്യംസിന്‍റെ വേഷത്തിലാണ് വില്‍ സ്മിത്ത് എത്തുന്നത്.
Story Highlights: Oscar announcement; The Queen of Basketball Best Short Documentary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here