ഓസ്‌കര്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്

തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്. പുലർച്ചെ 5.30ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് ചടങ്ങുകൾ നടക്കുക. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. 12 നാമനിര്‍ദേശവുമായി സംവിധായിക ജെയ്ൻ കാമ്പ്യന്‍റെ ‘ദ പവര്‍ ഓഫ് ദ ഡോഗ് ‘ ആണ് മുന്നില്‍ നില്‍ക്കുന്നത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങള്‍ക്കാണ് ഇത്തവണ അക്കാഡമി നോമിനേഷന്‍ ലഭിച്ചത്.
ഒലീവീയ കോൾമാനും നിക്കോൾ കിഡ്‍മാനും മികച്ച നടിക്കുള്ള രണ്ടാമത്തെ ഓസ്‍കർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 30 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഇനി ഓസ്കര്‍ കൂടിയേ വില്‍ സ്മിത്തിന് കിട്ടാന്‍ ബാക്കിയുള്ളൂ. കിങ് റിച്ചാര്‍ഡ് സിനിമയില്‍ വീനസ് വില്യംസ് സെറീന വില്യംസ് സഹോദരിമാരുടെ അച്ഛന്‍ റിച്ചാര്‍ഡ് വില്യംസിന്‍റെ വേഷത്തിലാണ് വില്‍ സ്മിത്ത് എത്തുന്നത്.
Read Also : സൗദിയുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ
ഓസ്കർ പുരസ്‌കാരം നേടുന്ന ആദ്യ സ്പാനിഷ് നടനായ ഹാവിയെർ ബാർദം, ബീയിങ് ദി റിക്കാർഡോസ് എന്ന ബയോപിക്കിലൂടെയാണ് ഇക്കുറി നാമനിർദ്ദേശപട്ടികയിൽ ഇടം പിടിച്ചത്. ബാര്‍ദത്തിന്‍റെ ഭാര്യ പെനെലപി ക്രൂസും സ്ക്രീനില്‍ ഭാര്യയായെത്തുന്ന നിക്കോള്‍ കിഡ്മാനും മികച്ച നടിക്കായി മത്സര രംഗത്തുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മികച്ച ചിത്രത്തിനായി മത്സരിക്കുന്നത് ജപ്പാനില്‍ നിന്നുള്ള ചിത്രമായ ഡ്രൈവ് മൈ കാറാണ്. ജപ്പാനില്‍ നിന്നുള്ള സിനിമ ഇതാദ്യമായാണ് മികച്ച സിനിമാ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
Story Highlights: The Oscars will announce today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here