വയനാട് മേപ്പാടിയിൽ പുലിയിറങ്ങിയെന്ന് നാട്ടുകാർ

വയനാട് മേപ്പാടിയിലെ കടൂരില്‍ മരത്തില്‍ പുലിയെ കണ്ടതായി പ്രദേശവാസികൾ. വാഹനത്തിൽ യാത്ര ചെയ്തവരാണ് പുലിയെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ( tiger landed in Wayanad Meppadi )
ഫെബ്രുവരി 23ന് മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തിരുന്നു. സൂപ്പർവൈസർമാരായ നിധിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയും തോട്ടം ഉടമകൾക്കെതിരെയുമാണ് വൈൽഡ് ലൈഫ് ആക്ട് പ്രകാരം കേസെടുത്തത്. മേപ്പാടി കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കേബിൾ കെണിയിലാണ് 5 വയസ് പ്രായമുള്ള ആൺ പുലി കുടുങ്ങിയത്.
Read Also : സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു
സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പുലിയെ മയക്കുവെടിവച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. പിന്നീട് പുലിയ്ക്ക് ചികിത്സ നൽകുന്നതിനായി സുൽത്താൻ ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് കൊണ്ട് പോയിരുന്നു. പന്നിക്ക് വെച്ച കെണിയിലായിരുന്നു പുലി കുടുങ്ങിയത്.
Story Highlights: tiger landed in Wayanad Meppadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here