Advertisement

“സ്മിത്തും അവതാരകനും, യുക്രൈനിന് ഐക്യദാർഢ്യം”; ഇത്തവണ ഓസ്കാർ വേദി സാക്ഷ്യം വഹിച്ച നിമിഷങ്ങൾ…

March 28, 2022
Google News 1 minute Read

സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ദിവസമായിരുന്നു ഇന്ന്. ഓസ്കാർ വേദിയിൽ നിന്നുള്ള പുരസ്കാരങ്ങളുടെയും അവിസ്മരണീയ നിമിഷങ്ങളുടെയും അവിചാരിതമായ സംഭവങ്ങളിലൂടെയുമാണ് ഇത്തവണത്തെ ഓസ്കാർ വേദി കടന്നുപോയത്. കോഡ, ഐസ് ഓഫ് ടാമി ഫേയ്, ഡ്യൂൺ തുടങ്ങിയ സിനിമകൾ അവാർഡുകൾ വാരിക്കൂട്ടുകയും അതിലെ അഭിനേതാക്കൾക്കും അണികൾക്കും അവിസ്മരണീയമായ ഒരു രാത്രി സൃഷ്ടിക്കുകയും ചെയ്‌തപ്പോൾ, അവിചാരിതമായ ചില നിമിഷങ്ങളും വേദിയിൽ സംഭവിച്ചു. എന്തുതന്നെയായാലും 94-ാമത് ഓസ്കാർ അവിസ്മരണീയം തന്നെയാണ്. ഓസ്കാർ വേദിയിലെ മറക്കാനാവാത്ത നിമിഷങ്ങളിലൂടെ…

  1. സ്മിത്തും അവതാരകനും

94ാമത് ഓസ്‌കര്‍ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച നടന്‍ വില്‍ സ്മിത്തിന്റെ പ്രവൃത്തി ഏറെ ചർച്ചയായിരുന്നു. ഓസ്‌കര്‍ വേദിയില്‍ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഭാര്യയുടെ രോഗാവസ്ഥയെ പരിഹസിച്ചുള്ള പരാമര്‍ശമാണ് താരത്തെ പ്രകോപിപ്പിച്ചത്. മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിനെ സ്‌റ്റേജിൽ വെച്ച് തല്ലിയത്.

  1. യുക്രൈനിന് ഐക്യദാർഢ്യം

അവാർഡ് വേളയിൽ വേദിയിൽ യുക്രൈനിനെ പിന്തുണച്ചുകൊണ്ട് നടത്തിയ പ്രദർശനം ഓസ്കാർ വേദിയിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. സ്ലൈഡ് പ്രദർശന വേദിയിൽ പങ്കെടുത്തവരോട് നിശബ്ദത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അവാർഡ് വേളയിൽ പ്രദർശിപ്പിച്ച ചില സ്ലൈഡുകളിലൂടെ, അക്കാദമി യുക്രൈനിന് പിന്തുണ കാണിച്ചു, കൂടാതെ യുക്രൈനിലെ ജനങ്ങൾക്കായി ഒരു നിമിഷം നിശബ്ദത പാലിക്കാൻ പങ്കെടുക്കുന്നവരോട് ആവശ്യപ്പെടുകയും ചെയ്തു.

“അവരുടെ സ്വന്തം അതിർത്തിക്കുള്ളിൽ നിലവിൽ അധിനിവേശവും സംഘർഷവും മുൻവിധികളും നേരിടുന്ന ഉക്രെയ്നിലെ ജനങ്ങൾക്ക് ഞങ്ങളുടെ പിന്തുണ കാണിക്കാൻ ഒരു നിമിഷം നിശബ്ദത പാലിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നാണ് ആദ്യ സ്ലൈഡിൽ കുറിച്ചത്.

അതിനുശേഷം പ്രദർശിപിച്ച മറ്റൊരു സ്ലൈഡിൽ കുറിച്ചതിങ്ങനെ. “സംഘർഷസമയത്ത് നമ്മുടെ മാനവികത പ്രകടിപ്പിക്കാനുള്ള ഒരു പ്രധാന വഴി സിനിമയാണെങ്കിലും, യുക്രൈനിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണവും വൈദ്യസഹായവും ശുദ്ധജലവും അടിയന്തര സേവനങ്ങളും ആവശ്യമാണ് എന്നതാണ് യാഥാർത്ഥ്യം. ഒരു ആഗോള സമൂഹമെന്ന നിലയിൽ നമുക്ക് കൂടുതൽ കാര്യങ്ങൾ അവർക്കായി ചെയ്യാൻ കഴിയും.”

“നിങ്ങൾക്ക് കഴിയുന്ന തരത്തിൽ #StandWithUkraine-നെ പിന്തുണയ്ക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു” എന്നായിരുന്നു അവസാനം പ്രദർശിപ്പിച്ച സന്ദേശം. അഭിനേതാക്കളായ ജേസൺ മോമോവ, മില കുനിസ്, ആഷ്ടൺ കച്ചർ, ബെനഡിക്റ്റ് കംബർബാച്ച്, ജാമി ലീ ക്യൂരിറ്റ്‌സ് എന്നിവരും രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചവരിൽ ഉൾപ്പെടുന്നു.

  1. മികച്ച നടിയായി അരിയാന ഡിബോസ്

വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കാർ അരിയാന ഡിബോസ് നേടി, ഓസ്കാർ നേടുന്ന ആദ്യത്തെ ക്വിയർ വനിതയും രണ്ടാമത്തെ ലാറ്റിനുമാണ് അരിയാന ഡിബോസ്.

  1. അഭിനയത്തിന് ഓസ്കാർ നേടുന്ന ആദ്യത്തെ ബധിരനായി ട്രോയ്

ഓസ്കാർ പുരസ്‌കാര വേദിയിൽ ഏറെ ശ്രദ്ധനേടിയ അവാർഡ് നേട്ടമായിരുന്നു മികച്ച സഹനടനുള്ള പുരസ്‌കാരം. ഓസ്കാർ പുരസ്‍കാരം നേടുന്ന ആദ്യത്തെ കേൾവിശക്തിയില്ലാത്ത നടനാണ് ട്രോയ്. മാത്രവുമല്ല ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാണ് കൂടിയാണ് ട്രോയ് കോട്‌സർ. ഓസ്കർ വേദിയിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ കോഡ എന്ന ചിത്രത്തിലെ ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെയാണ് ട്രോയ് അവതരിപ്പിച്ചത്.

“ഇത് ബധിര സമൂഹത്തിനും കോഡ കമ്മ്യൂണിറ്റിക്കും വികലാംഗ സമൂഹത്തിനും സമർപ്പിക്കുന്നു,” എന്നാണ് അവാർഡ് ട്രോയ് പറഞ്ഞത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

  1. ജെസീക്ക ചാസ്റ്റെയിന്റെ പ്രസംഗം

ദി ഐസ് ഓഫ് ടാമി ഫേയിലെ അഭിനയത്തിന് ജെസീക്ക ചാസ്റ്റെയ്ൻ മികച്ച നടിക്കുള്ള ഓസ്കാർ നേടി. അവാർഡ് വേദിയിൽ ഏറെ ശ്രദ്ധ നേടിയത് അവരുടെ വാക്കുകളായിരുന്നു. അവാർഡ് പ്രസംഗത്തിൽ ജെസ്സിക്ക കുറിച്ചതിങ്ങനെ. LGBTQIA+ കമ്മ്യൂണിറ്റിക്കെതിരായ വിവേചനപരമായ നിയമങ്ങളെ കുറിച്ചാണ് വേദിയിൽ ജെസ്സിക്ക പരാമർശിച്ചത്. “നമ്മൾ ആരാണെന്നും, നമ്മൾ സ്നേഹിക്കുന്നവർക്കായി അംഗീകരിക്കപ്പെടാനും, അക്രമത്തെയോ ഭീകരതയെയോ ഭയപ്പെടാതെ ഒരു ജീവിതം നയിക്കാനും നാമെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നു.” ആത്മഹത്യയെക്കുറിച്ചും അത് അമേരിക്കയിലെ കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും അവൾ പ്രസംഗത്തിൽ പ്രതിപാദിച്ചു.

  1. അഞ്ച് വർഷത്തിന് ശേഷം ഒരു അവാർഡ് ഷോയിൽ ബിയോൺസിന്റെ പ്രകടനം

ഈ വർഷത്തെ ഓസ്‌കാർ വേദി ഒന്നിലധികം അസുലഭ നിമിഷങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. അതിലൊന്ന് തീർച്ചായും ബിയോൺസിന്റെ ‘ബി എലൈവ്’ പ്രകടനമായിരുന്നു. 5 വർഷത്തിനിടെയുള്ള അവളുടെ ആദ്യ അവാർഡ് ഷോ പ്രകടനം കൂടിയായിരുന്നു ഇത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here