‘ആണ്‍തുണയില്ലാതെ വരുന്ന അഫ്ഗാന്‍ സ്ത്രീകളെ വിമാനത്തില്‍ കയറ്റരുത്’; എയര്‍ലൈന്‍സിന് നിര്‍ദേശം നല്‍കി താലിബാന്‍

പുരുഷന്മാരായ ബന്ധുക്കള്‍ ഒപ്പമില്ലാതെ യാത്ര ചെയ്യാനെത്തുന്ന അഫ്ഗാന്‍ സ്ത്രീകളെ വിമാനത്തില്‍ കയറ്റരുതെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി താലിബാന്‍. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തടയണമെന്ന് താലിബാന്‍ അറിയിച്ചതായി അഫ്ഗാനിസ്ഥാന്റെ അറിയാന എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ അതോരിറ്റി അധികൃതരും താലിബാന്‍ പ്രതിനിധികളും എയര്‍ലൈന്‍ കമ്പനികളും തമ്മില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം. (Women Can’t Fly Without Male Relative Taliban Order)
ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകള്‍ കൂടാതെ ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളിലും സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാന്‍ അനുവാദമില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇപ്പോള്‍ ടിക്കറ്റ് നല്‍കുന്നില്ലെന്നും മുന്‍പ് ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകള്‍ റദ്ദാക്കിയെന്നും കമ്പനികള്‍ അറിയിച്ചു. കാബൂളില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ഒറ്റയ്ക്ക് പുറപ്പെടാനിരുന്ന സ്ത്രീകളുടെ യാത്ര വെള്ളിയാഴ്ച ചില എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് മുടക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read Also : ഡിമാന്റ് കുറഞ്ഞു; ഐ ഫോണ്‍ ഉല്‍പാദനം ചുരുക്കാനൊരുങ്ങി ആപ്പിള്‍
യുഎസ് പാസ്‌പോര്‍ട്ടുമായി ദുബായിലേക്ക് ഒറ്റയ്ക്ക് പുറപ്പെടാനിരുന്ന അഫ്ഗാന്‍ സ്ത്രീയ്ക്കും എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിപ്പോകേണ്ടി വന്നു. താലിബാന്‍ അധികാരമേറ്റെടുത്തതോടെ സ്ത്രീവിരുദ്ധമായ പല നയങ്ങളും അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തിയിരുന്നു. അഫ്ഗാന്‍ സ്ത്രീകളുടെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളാണ് റദ്ദ് ചെയ്യപ്പെട്ടിരുന്നത്. മിക്ക സര്‍ക്കാര്‍ ജോലികളില്‍ നിന്നും സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നും സ്ത്രീകളെ പുറത്താക്കി. സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യം വ്യാപകമായി ഹനിക്കപ്പെടുകയുമാണ്.
Story Highlights: Women Can’t Fly Without Male Relative Taliban Order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here