നേതൃത്വത്തിനെതിരെ സംസാരിച്ചു; ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ 6 വര്‍ഷത്തേക്ക് പുറത്താക്കി

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അകീല്‍ അഹമ്മദിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി നേതൃത്വത്തിനെതിരെ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി അനാവശ്യപ്രതികരണം നടത്തിയതിനാണ് നടപടി.
‘അകീലിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. ഫെബ്രുവരി 28ന് അകീലിന് പാര്‍ട്ടി ഇത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടിസ് അയക്കുകയും ഇനി ഇത്തരം നടപടികള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം അകീലിനെ പ്രാഥമിക അംഗത്വമുള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും 6 വര്‍ഷത്തേക്ക് വിലക്കുകയാണ്’. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.
Uttarakhand Congress vice president Aqueel Ahmed expelled from the party for 6 years for "continuously giving unnecessary statements in media". pic.twitter.com/tj9gCYiTas
— ANI UP/Uttarakhand (@ANINewsUP) March 29, 2022
Story Highlights: akil ahmmed expelled from party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here