Advertisement

‘കശ്മീർ ഫയൽസ് സിനിമാ ടിക്കറ്റ് വിതരണം ചെയ്യുന്നതുപോലെ ബിജെപി പെട്രോളടിക്കാനുള്ള കൂപ്പൺ നൽകട്ടെ’; രാജസ്ഥാൻ മന്ത്രി

March 29, 2022
2 minutes Read

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിൽ വിമർശനവുമായി രാജസ്ഥാൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രതാപ് കചാരിയവാസ്. ദി കശ്മീർ ഫയൽസ് സിനിമയ്ക്ക് ടിക്കറ്റ് ബിജെപി വിതരണം ചെയ്യുന്നതുപോലെ അവർ പെട്രോളടിക്കാനുള്ള കൂപ്പൺ നൽകട്ടെ എന്ന് മന്ത്രി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“തെരഞ്ഞെടുപ്പിനു ശേഷം അവർ പെട്രോൾ, ഡീസൽ വില കൂട്ടി. അവർ രാമഭക്തരല്ല, രാവണ ഭക്തരാണ്. അവരുടെ മന്ത്രിമാർ ‘ദി കശ്മീർ ഫയൽസി’നുള്ള സിനിമാ ടിക്കറ്റുകൾ വിതരണം ചെയ്യുന്നതുപോലെ അവർ പെട്രോളടിക്കാനുള്ള കൂപ്പണുകൾ വിതരണം ചെയ്യണം.”- അദ്ദേഹം പ്രതികരിച്ചു.

രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചിരുന്നു. മാർച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയർന്നിരുന്നു. ഇന്ന് ഒരു ലിറ്റർ ഡീസലിന് 74 പൈസയാണ് വർധിച്ചത്. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും വർധിച്ചു.

Story Highlights: BJP distribute coupons fuel Kashmir Files tickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top