Advertisement

ഒരു കോടി രൂപയും ഒരു കിലോ തൂക്കമുള്ള സ്വര്‍ണ ആനയേയും വടക്കുംനാഥന് സമര്‍പ്പിച്ച് പ്രവാസി വ്യവസായി

March 29, 2022
3 minutes Read

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി പ്രതീകാത്മകമായി ആനയെ നടക്കിരുത്തി. വന്യജീവി സംരക്ഷണ നിയമത്തിലെ നിബന്ധനകള്‍ പ്രകാരം ക്ഷേത്രങ്ങളില്‍ ആനകളെ നടയ്ക്കിരുത്താനാകില്ല. ഇതോടെയാണ് ദേവസ്വം ആനയെ പ്രതീകാത്മകമായി നടക്കിരുത്തിയത്. തൃശൂരിലെ പ്രവാസി വ്യവസായി ഒരു കോടി രൂപയും, ഒരു കിലോയോളം തൂക്കമുള്ള സ്വര്‍ണ്ണ ആനയെയും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. (businessman offers Rs 1 crore and a gold elephant to vadakkumnathan)

തൃശൂരിലെ ഒരു പ്രവാസി വ്യവസായിയാണ് സമര്‍പ്പണം നടത്തിയത്. എന്നാല്‍ അദ്ദേഹത്തിന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

Read Also : ഓസ്‌കർ സ്വന്തമാക്കി സഹോദരങ്ങൾ; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും

1982ലാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ അവസാനമായി ആനയെ നടയ്ക്കിരുത്തിയത്. വടക്കുന്നാഥന്‍ ചന്ദ്രശേഖരനെയാണ് അന്ന് നടയ്ക്കിരുത്തിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ പിന്നീട് ഈ ചടങ്ങ് നിന്നുപോകുകയായിരുന്നു.

നിലത്ത് ചാണകം മെഴുകി, കോലമിട്ട് വെള്ളമുണ്ടും അതിന് മുകളില്‍ കരിമ്പടവും പട്ടും വിരിച്ച് ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിനടുത്ത് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തിനകത്ത് പൂജിച്ച മാല ആനയെ അണിയിച്ച് കളഭം ചാര്‍ത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ പഴയന്നൂര്‍ ശ്രീരാമനെ നടക്കിരുത്തി. സാധാരണ നടയ്ക്കിരുത്തുമ്പോള്‍ ആനയെ മൂന്ന് തവണ പേര് വിളിക്കും. പിന്നീട് ആ പേരിലാണ് അറിയപ്പെടുക. പ്രതീകാത്മക നടയ്ക്കിരുത്തല്‍ ആയതിനാല്‍ ആ ചടങ്ങ് നടന്നില്ല.

Story Highlights: businessman offers Rs 1 crore and a gold elephant to vadakkumnathan


										
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top