അടിയിൽ തളർന്നില്ല; ക്രിസ് റോക്കിന്റെ കോമഡി ടൂറിന് വൻ ഡിമാൻഡ്…

ഓസ്കാർ വേദിയിൽ വിൽസ്മിത്തും അവതാരകനുമൊത്തുള്ള അവിചാരിതമായി നിമിഷങ്ങൾ നിരവധി ചർച്ചകൾക്കാണ് വഴിവെച്ചത്. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഓസ്കാർ പുരസ്‌കാര വേദിയിൽ വെച്ച് അവതാരകൻ ക്രിസ് റോക്ക് വിൽ സ്മിത്തിന്റെ ഭാര്യയ്ക്ക് മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ട് നടത്തിയ പരാമർശമാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. ഈ വിഷയത്തിൽ ഇരുവരും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ വിഷയം അതൊന്നുമല്ല…
ആ തല്ല് ക്രിസ് റോക്കിന് ഗുണം ചെയ്തോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ആ തല്ല് ക്രിസ് റോക്കിന്റെ വരാനിരിക്കുന്ന കോമഡി ടൂറിന് നേട്ടം കൊണ്ടുവന്നിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ഒറ്റരാത്രി കൊണ്ട് ക്രിസ് റോക്കിന്റെ ടിക്കറ്റിന് വൻ ഡിമാൻഡ് ആണ് അതികൃധർ പറയുന്നു. ഇവന്റ് ടിക്കറ്റുകൾക്കായുള്ള ഓൺലൈൻ മാർക്കറ്റ് ടിക്ക് പിക്ക് ട്വീറ്റ് ചെയ്തത് ഇങ്ങനെ , “ക്രിസ് റോക്കിന്റെ പ്രോഗ്രാമിന് ഞങ്ങൾ കഴിഞ്ഞ മാസം വിറ്റതിലും കൂടുതൽ ടിക്കറ്റുകൾ ഒറ്റരാത്രികൊണ്ട് വിറ്റു.”
“ഞായറാഴ്ച രാത്രി മുതൽ ടിക്കറ്റ് നിരക്ക് ഉയർന്നതായും ടിക് പിക്ക് അവകാശപ്പെടുന്നു. മാർച്ച് 18 ന് ടിക്കറ്റ് നിരക്ക് 46 ഡോളറിൽ നിന്ന് 341 ഡോളറായി ഉയർന്നു എന്നാണ് എൻഡിടിവി റിപ്പോർട് ചെയ്തത്. മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ ബോസ്റ്റണിലെ വിൽബർ തിയേറ്ററിൽ ആറ് ഷോകളാണ് ക്രിസ് റോക്കിനുള്ളത്.
എന്നാൽ “ഒരു തരത്തിലുമുള്ള അക്രമത്തെ അംഗീകരിക്കുന്നില്ല” എന്നാണ് ഈ സംഭവത്തെ കുറിച്ച് അക്കാദമി ട്വീറ്റ് ചെയ്തത്. അതേസമയം, പൊലീസിൽ റിപ്പോർട് ചെയ്യാൻ ക്രിസ് റോക്ക് വിസമ്മതിച്ചതായി ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ക്രിസ് റോക്കിനോട് വിൽ സ്മിത്ത് നേരിട്ട് മാപ്പ് പറഞ്ഞിട്ടുണ്ട്. എല്ലാ തരത്തിലുമുള്ള അക്രമണങ്ങളും വിനാശകരമാണ്. കഴിഞ്ഞ രാത്രിയിലെ അക്കാദമി അവാർഡ് ദാന ചടങ്ങിലെ എന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാവാത്തതുമാണ്. എന്റെ നേരെയുള്ള തമാശകൾ ജോലിയുടെ ഭാഗമാണ്. പക്ഷെ ജാദയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ വികാരാധീനനനായി പ്രതികരിച്ചു. ക്രിസിനോട് ഞാന്‍ പരസ്യമായി മാപ്പ് പറയാനാഗ്രഹിക്കുന്നു എന്നാണ് വിൽ സ്മിത്തിന്റെ പ്രസ്താവനയിൽ പറയുന്നു. നമുക്കെല്ലാവർക്കും മനോഹരമാവുമായിരുന്ന ഒരു യാത്രയെ എന്റെ പെരുമാറ്റം കളങ്കപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നെന്നും വിൽ സ്മിത്ത് കൂട്ടിച്ചേർത്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here