Advertisement

ബസ് ചാര്‍ജ് വര്‍ധന, പുതിയ മദ്യനയം; നാളെ ഇടതു മുന്നണി യോഗം ചേരും

March 29, 2022
3 minutes Read

സംസ്ഥാന സര്‍ക്കാരിന്റെ ബസ് ചാര്‍ജ് വര്‍ധനവിലും പുതിയ മദ്യനയത്തിലുമടക്കം നിര്‍ണായക തീരുമാനം എടുക്കാൻ നാളെ ഇടതു മുന്നണി യോഗം ചേരും. രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ എല്‍ജെഡി നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതില്‍ നാളെ യോഗത്തില്‍ വിമര്‍ശനം ഉയരുമോയെന്നതും ശ്രദ്ധേയമാണ്.(ldf meeting to discuss bus charge increase and new liquor policy)

Read Also : ടെസ്‌ല‍ ഓട്ടോ പൈലറ്റിലെ അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് വിഡിയോ; ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി…

മാസം ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നി ആലോചനകളാകും പുതിയ മദ്യനയത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ ഊന്നല്‍ നല്‍കുന്നത്.

ബസ് ചാര്‍ജ് വര്‍ധനവില്‍ തന്നെയാകും യോഗത്തില്‍ പ്രധാന ചര്‍ച്ചയെങ്കിലും മദ്യ നയത്തിലെ നിര്‍ണായക തീരുമാനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നവംബര്‍ മാസത്തില്‍ തന്നെ ബസ് ചാര്‍ജ്ജ് വര്‍ധനവ് സംബന്ധിച്ച് ഗതാഗത മന്ത്രി കക്ഷിനേതാക്കള്‍ക്ക് നോട്ട് നല്‍കിയെങ്കിലും ഇനിയും തീരുമാനമായിട്ടില്ല. സ്വകാര്യ ബസ് ഉടമകള്‍ സമരം കടുപ്പിച്ച സാഹചര്യത്തില്‍ ഇനിയും തീരുമാനം വൈകാനിടയില്ല.

Story Highlights: ldf meeting to discuss bus charge increase and new liquor policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top