പശ്ചിമ ബംഗാളിൽ വൻ ലഹരി വേട്ട; 1.10 കോടിയുടെ ബ്രൗൺ ഷുഗർ പിടികൂടി

പശ്ചിമ ബംഗാളിൽ വൻ ബ്രൗൺ ഷുഗർ വേട്ട. 1 കോടി 10 ലക്ഷം (1,10,00,000) രൂപയുടെ 600 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് പേരെ പിടികൂടി. സിലിഗുരിയിലെ ഓൾഡ് മതിഗര റോഡിൽ നടന്ന പരിശോധനയിലാണ് ലഹരി വസ്തു പിടിച്ചെടുത്തത്.
സിലിഗുരിയിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (എസ്‌ഒജി) പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ട് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് ഇവർ ബ്രൗൺ ഷുഗർ കടത്താൻ ശ്രമിച്ചത്.
പ്രതികൾക്കെതിരെ മതിഗര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇവരെ എൽഡി കോടതിയിൽ ഹാജരാക്കും.
Story Highlights: police seizes 600g of brown sugar in wb
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here