Advertisement

പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കും; അരവിന്ദ് കെജ്രിവാള്‍

March 29, 2022
3 minutes Read

പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ കാരണം ഡല്‍ഹിയില്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്നും പഞ്ചാബില്‍ ഭഗവന്ത് മാനിന്റെ സര്‍ക്കാര്‍ ഈ ഉദ്യമം നടപ്പില്‍ വരുത്തുന്നതോടെ രാജ്യമെങ്ങും ഈ പദ്ധതിയ്ക്കായി ആവശ്യമുയരുമെന്ന് ഉറപ്പാണെന്നും കെജ്രിവാള്‍ പറഞ്ഞു.(punjab’s aap govt launches doorstep ration delivery scheme)

Read Also : ഓസ്‌കർ സ്വന്തമാക്കി സഹോദരങ്ങൾ; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും

‘സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും നാളുകളായിട്ടും നീണ്ട ക്യൂവില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വിധിക്കപ്പെട്ട ആളുകളാണ് നമ്മള്‍. വീടുകളില്‍ പിസ്സ ഓര്‍ഡര്‍ ചെയ്തു വാങ്ങാന്‍ സാധിക്കും. എന്നാല്‍ റേഷന്‍ വാങ്ങാന്‍ സാധിക്കുമോ? വീട്ടുവാതിലില്‍ റേഷന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ ആളുകള്‍ക്ക് നേരിട്ട് എത്തിക്കും’ കെജ്രിവാള്‍ പറഞ്ഞു.

പഞ്ചാബില്‍ അധികാരത്തിലെത്തിയ ശേഷം ആംആദ്മി വന്‍ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. നേരത്തെ എംഎല്‍എ പെന്‍ഷന്‍ വെട്ടിച്ചുരുക്കി ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ നടപ്പാക്കാനിരുന്ന പദ്ധതി പഞ്ചാബില്‍ നടപ്പാക്കാന്‍ ആംആദ്മി ഒരുങ്ങുന്നത്.

Story Highlights: punjab’s aap govt launches doorstep ration delivery scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top