സില്‍വര്‍ ലൈന്‍ പ്രതിഷേധം; വീടുകയറി പ്രചാരണം നടത്തി മന്ത്രി സജി ചെറിയാന്‍

ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ സില്‍വര്‍ ലൈന്‍ അനുകൂല പ്രചരണത്തിന് വീട് കയറി മന്ത്രി സജി ചെറിയാന്‍. പ്രതിഷേധം കനത്ത പ്രദേശങ്ങളിലാണ് മന്ത്രി നേരിട്ടെത്തിയത്. സമരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും പറഞ്ഞതെല്ലാം പ്രതിപക്ഷം വിഴുങ്ങേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ മന്ത്രി ഇടപെട്ട് പുനസ്ഥാപിച്ചു.
അതിരാവിലെ ഇരുചക്രവാഹനത്തിലാണ് മന്ത്രിയും സംഘവും വീട് കയറാന്‍ എത്തിയത്. ജനങ്ങളില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റാനായെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ വീടിരിക്കുന്ന കൊഴുവല്ലൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെത്തി പിഴുത സര്‍വേ കല്ലുകള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പുനസ്ഥാപിച്ചു.
Read Also : ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പൊലീസ് മര്‍ദനം; ഗുരുതര ആരോപണവുമായി എംഎല്‍എ
പ്രതിഷേധമുയര്‍ന്ന ഭൂതംകുന്ന് കോളനിയില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അതേസമയം സിപിഐഎമ്മും മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് കെ റെയില്‍ വിരുദ്ധ സമരസമിതിയുടെ നിലപാട്.
പൊലീസ് ഏകപക്ഷീയമായി മര്‍ദിക്കുകയായിരുന്നെന്നും മൂന്നാര്‍ എസ്എഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്നും എംഎല്‍എ പറഞ്ഞു.
Story Highlights: Silver Line protest Saji Cherian campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here