പിന്നോട്ടില്ല; രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും

രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്. ഒരാഴ്ച കൊണ്ട് പെട്രോളിന് 6 രൂപ 97 പൈസയാണ് വര്‍ധിച്ചത്.
ഇന്ന് പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയും വര്‍ധിപ്പിച്ചിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്.
Read Also : കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് നിരക്കും വർധിക്കും
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവിലയില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടാകുന്നുണ്ട്. അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
Story Highlights: fuel price hike 31-3-22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here