ഇസ്രായേലിന് നേരെയുണ്ടായ ഭീകരാക്രമണം; അപലപിച്ച് ഇന്ത്യ

ഇസ്രായേലിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. മരിച്ചവരുടെ കുടുംബങ്ങളോടുള്ള അനുശോചനവും രേഖപ്പെടുത്തി. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെഞ്ചമിന്‍ ഗാന്റ്സുമായി ടെലിഫോണില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
We strongly condemn the terrorist attacks in Israel. Our condolences to the families of the victims.@IsraelMFA @IsraelinIndia @indemtel
— Arindam Bagchi (@MEAIndia) March 30, 2022
ഞായറാഴ്ച ഇസ്രായേലിലെ ഹദേരയില്‍ ഐ.എസ് ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര് കൊല്ലപ്പെടുകയും, ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കിടെയുള്ള മൂന്നാമത്തെ ഭീകരാക്രമണമാണിത്.
ഇസ്രായേലിലെ തെല്‍ അവീവിലായിരുന്നു ഭീകരാക്രമണം. ഒരു വാഹനത്തിലെത്തിയ അക്രമി തോക്കെടുത്ത് ജനല്‍ വഴി തുടരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വഴിയിലാണ് വെടിയേറ്റ് മരിച്ചുവീണത്. മറ്റൊരു വാഹനത്തിനകത്ത് വച്ചുതന്നെ കൊല്ലപ്പെട്ടു. തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ ജനങ്ങളില്‍ ഭീതി നിറച്ചിരിക്കുകയാണ്. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തു.
Story Highlights: india condemn terrorist attack against israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here