പത്താം ക്ലാസുകാർക്ക് കേന്ദ്രസർവീസിൽ അവസരം

കേന്ദ്രസർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അവസരം. ( job opportunity in central govt service )
ഹവിൽദാർ തസ്തികയിൽ 3603 ഒഴിവുകളുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തുള്ള കാഡർ കണ്ട്രോൾ അതോറിറ്റിക്ക് ( കസ്റ്റംസ് ) കീഴിൽ 81 ഒഴിവുകളുണ്ട്. ജനറൽ -34, എസ്.സി 11, എസ്ടി -7, ഒബിസി-21, ഇ.ഡബ്ല്യു.എസ്- 8 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകൾ. വിമുക്ത ഭടർ- 8, ഭിന്ന ശേഷിക്കാർ- 3, (ഒഎച്ച്-1, എച്ച്.എച്ച്-1, വി.എച്ച്-0, മറ്റുള്ളവർ -1) എന്നിങ്ങനെയും നീക്കി വച്ചിട്ടുണ്ട്.
യോഗ്യത
പത്താം ക്ലാസ് /തത്തുല്യം. 18-25, 18-27 എന്നിങ്ങനെയാണ് പ്രായപരിധി. 18-25 വിഭാഗത്തിലുള്ളവർ 02-1-1997 നും 01-01-2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. 18-27 പ്രായപരിധിയിലുള്ളവർ 02-1-1997 നും 01-01-2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായ പരിധിയിൽ എസ്.സി എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തേയും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തേയും ഇളവുണ്ട്.
Read Also : യോഗ്യത പ്ലസ് ടു; 31,000 രൂപ വരെ ശമ്പളം; അസിസ്റ്റന്റ് റൂറൽ ഡെവലപ്‌മെന്റ് ഓഫിസറാകാൻ അവസരം
പരീക്ഷ
എംടിഎസ് തസ്തികയിലേക്ക് കംപ്യൂട്ടർ അധിഷ്ടിതമായ പരീക്ഷയും സബജ്ക്ടീവ് പരീക്ഷയും ഉണ്ടാകും. ഹവിൽദാർ തസ്തികയിലേക്ക് ശാരീരിക യോഗ്യതാ പരീക്ഷയുമുണ്ടാകും.
അപേക്ഷിക്കേണ്ട വിധം
www.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം.
Story Highlights: job opportunity in central govt service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here