ഹൈക്കോടതിയിൽ വിദ്യാർത്ഥികൾക്ക് തിരിച്ചടി; അവസാന വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്ക് മാറ്റമില്ല

ആരോഗ്യ സർവകലാശാലയുടെ അവസാന വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്ക് മാറ്റമില്ല. പരീക്ഷ മാറ്റി വയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി നിരസിക്കുകയായിരുന്നു.
ആരോഗ്യ സര്‍വകലാശാലാ സിലബസ് പ്രകാരം 792 മണിക്കൂര്‍ ക്ലിനിക്കല്‍ ക്ലാസുകള്‍ നടന്നിട്ടില്ലെന്നതിനാല്‍ പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് എം.ബി.ബി.എസ് അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കോളജുകള്‍ പ്രസിദ്ധീകരിച്ച ടൈം ടേബിളുകള്‍ പരിശോധിക്കുമ്പോള്‍ 580 മണിക്കൂര്‍ മാത്രമേ ക്ലാസ് നടന്നിട്ടുള്ളൂവെന്ന വാദമാണ് വിദ്യാര്‍ഥികളുടേത്.
Read Also : പതിമൂന്നുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; പരാതി നൽകിയത് പെൺകുട്ടിയുടെ മുത്തശി
ഏപ്രിലില്‍ത്തന്നെ ക്ലാസുകള്‍ ആരംഭിച്ചെന്നും അധികക്ലാസെടുത്തെന്നുമാണ് സര്‍വകലാശാല കോടതിയില്‍ അറിയിച്ചത്. എന്നാല്‍, ഏപ്രിലില്‍ ക്ലാസുകള്‍ തുടങ്ങാനോ അധികക്ലാസുകള്‍ എടുക്കാനോ ഉള്ള ഒരു നിര്‍ദേശവും സര്‍വകലാശാലയില്‍നിന്ന് കിട്ടിയിട്ടില്ലെന്നും ഇത്തരത്തില്‍ ക്ലാസുകള്‍ നടന്നിട്ടില്ലെന്നുമാണ് വിദ്യാര്‍ഥികളുടെ വാദം.
Story Highlights: no change in the final year MBBS examination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here