പതിമൂന്നുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; പരാതി നൽകിയത് പെൺകുട്ടിയുടെ മുത്തശി

പതിമൂന്നുവയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 19വയസുകാരൻ അറസ്റ്റില്‍. ഇടുക്കി അണക്കരയിലാണ് സംഭവം. അണക്കരയില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന കരുണാപുരം തണ്ണീര്‍പാറ വാലയില്‍ സ്റ്റെഫിന്‍ എബ്രഹാമാണ് (19) പൊലീസിന്റെ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സ്റ്റെഫിന്‍ എബ്രഹാം ദുരുപയോഗം ചെയ്യുന്നതായി ആദ്യം കണ്ടെത്തിയത് പെണ്‍കുട്ടിയുടെ മുത്തശിയാണ്. അവർ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
Read Also : കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ്; വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ
സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13 വയസുകാരിയെ പ്രണയം നടിച്ച് രണ്ട് മാസത്തോളം തുടർച്ചയായി പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുമായി പ്രണയം നടിച്ച പ്രതി സ്റ്റെഫിന്‍ എബ്രഹാം പെണ്‍കുട്ടിയുടെ വീട്ടിലും വീടിന് സമീപത്തെ പുരയിടത്തിലും വെച്ച് പീഡനം നടത്തി. ഇതിന് പുറമേ സ്വന്തം വീട്ടിലെത്തിച്ചും പെൺകുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് വ്യക്തമായതായി പൊലീസ് വെളിപ്പെടുത്തി.
Story Highlights: Man arrested for molesting 13-year-old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here