ഗർഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

നാലുമാസം ഗർഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. മൂന്ന് പേർ ചേർന്നാണ് ആടിനെ പീഡിപ്പിച്ചത്. തമിഴ്നാട് – കേരള അതിർത്തി പ്രദേശത്ത് താമസിക്കുന്ന സെന്തിലാണ് പിടിയിലായത്. കാഞ്ഞങ്ങാട് സ്വദേശികളായ മറ്റ് രണ്ട് പേര്‍ക്കായി ഹോസ്‌ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃഗങ്ങൾക്ക് നേരെയുള്ള അതിക്രമം തടയൽ വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് അന്വേഷണം.
Read Also : പതിമൂന്നുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; പരാതി നൽകിയത് പെൺകുട്ടിയുടെ മുത്തശി
കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടൽ ഉടമ മൊയ്തീൻ കുഞ്ഞിന്‍റെ ഉടമസ്ഥതയിലുള്ള ആടിനെയാണ് ഇവർ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ആട് നാലുമാസം ഗർഭിണിയായിരുന്നു. ഹോട്ടൽ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി സെന്തിൽ ഉൾപ്പടെ മൂന്നുപേരാണ് പ്രതികൾ. ഇക്കഴിഞ്ഞ രണ്ടുദിവസവും പണിമുടക്കായതിനാൽ ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു.
ചൊവ്വാഴ്‌ച രാത്രിയോടെ ഹോട്ടലിന് പിറകിൽ നിന്ന് ആടുകളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു. സ്ഥലത്തെത്തിയ ഉടമയും നാട്ടുകാരുമാണ് സെന്തിൽ ആടിനെ ആക്രമിക്കുന്നത് കണ്ടത്. മറ്റ് രണ്ടുപ്രതികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
Story Highlights: Pregnant goat tortured to death; Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here