Advertisement

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും

March 31, 2022
2 minutes Read
sergey lavrov reach india today

യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. ( sergey lavrov reach india today )

യുക്രൈനിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ നേതാവാണ് ലാവ്‌റോവ്. വിവിധ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനാണ് ലാവ്‌റോവിന്റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.

റഷ്യ യുക്രൈനിൽ സൈനിക നീക്കം ആരംഭിച്ചതിനെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയപ്പോൾ ഇന്ത്യ റഷ്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നില്ല. ഐക്യരാഷ്ട്രസഭയിൽ റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

Story Highlights: sergey lavrov reach india today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top