ചോദ്യപേപ്പർ ചോർന്നു; 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി ഉത്തർപ്രദേശ്

ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. 24 ജില്ലകളിലെ പരീക്ഷയാണ് റദ്ദാക്കിയത്. ( uttar pradesh english exam cancelled )
ചോദ്യപേപ്പർ ചോർച്ചയിൽ കോളജ് അധ്യാപകൻ അടക്കം 17 പേർ അറസ്റ്റിലായി. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. പ്രത്യേക ദൗത്യ സേനയ്ക്കാണ് കേസിന്റെ അന്വേഷണചുമതല.
പന്ത്രണ്ടാം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ 500 രൂപയ്ക്കാണ് വിറ്റത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. 316ഇഡി, 316 ഇഐ സീരീസിലെ ചോദ്യപേപ്പറാണ് ചോർന്നത്.
Read Also : ചോദ്യപേപ്പർ വിവാദം; നിർണായക സമിതിയിൽ നിന്നും രണ്ട് വിദ്ഗധരെ പുറത്താക്കി സിബിഎസ്ഇ
പരീക്ഷ റദ്ദാക്കിയ 24 ജില്ലകളിലെയും പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കുമെന്ന് ഉത്തർ പ്രദേശ് മാധ്യമിക് ശിക്ഷ പരിഷദ് വ്യക്തമാക്കി.
Story Highlights: uttar pradesh english exam cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here