സജി ചെറിയാന്റെ സമനില തെറ്റിയെന്ന് വി.ഡി.സതീശന്‍

മന്ത്രി സജി ചെറിയാനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സജി ചെറിയാന്റെ സമനില തെറ്റിയെന്നും മന്ത്രിക്കായി സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ തിരുത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സില്‍വര്‍ലൈനില്‍ ശരിക്കും കുടുങ്ങിയത് മന്ത്രിയായിരുന്നു. എല്ലാ ദിവസവും പല്ലും തേക്കാതെ കുളിക്കാതെ ഓരോ വീട്ടിലും കയറി കല്ല് തിരിച്ചടണം എന്ന് പറഞ്ഞ് നടക്കുകയാണ് മന്ത്രിയെന്നും വി.ഡി.സതീശന്‍ പരിഹസിച്ചു.
വലിയ പഠനം നടത്തിയ ശേഷമാണ് സില്‍വര്‍ലൈനിനെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. കെ റെയിലുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങളും പരസ്പര വിരുദ്ധമാണ്. ഇത് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖം പദ്ധതിക്ക് പോലും പാറ ഇല്ല. പിന്നെ എങ്ങനെ സില്‍വര്‍ ലൈനായി കല്ല് കൊണ്ടു വരും. സര്‍ക്കാരിന് നിര്‍മ്മാണ ഉപകരണങ്ങള്‍ എവിടെ നിന്ന് കൊണ്ടുവരുമെന്നോ എത്ര വേണമെന്നോ അറിയില്ല. കേരളത്തെ പണയപ്പെടുത്തി കൊള്ള അടിക്കുന്ന പദ്ധതിയാണ് സില്‍വര്‍ലൈനെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: VD Satheesan has sharply criticized Minister Saji Cherian
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here