Advertisement

തായ്ലന്‍ഡിലെ ‘പൈ’യുമായി പ്രണയമെന്ന് വിസ്മയ മോഹന്‍ലാല്‍

March 31, 2022
3 minutes Read

താരപുത്രി വിസ്മയ മോഹന്‍ലാലിന്റെ കുംഫു പരീക്ഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തായ്ലന്‍ഡില്‍ എത്തിയ വിസ്മയയുടെ കുംഫു പരിശീലന രംഗങ്ങളും പൈ സന്ദര്‍ശനവും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

പ്രയാസമേറിയ വര്‍ക്കൗട്ടുകളും ആയോധന കലാ പരിശീലനങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നേരത്തെയും പങ്കുവെക്കാറുള്ള വിസ്മയയുടെ കുംഫു ട്രെയ്നിങ്ങാണ് ഏറ്റവും ഒടുവിലത്തേത്. കുംഫു പരിശീലനത്തില്‍ താന്‍ തുടക്കക്കാരിയാണെന്നും പൈ എന്ന സ്ഥലവുമായി ഇപ്പോള്‍ താന്‍ പ്രണയത്തിലായി കഴിഞ്ഞുവെന്നും വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കുറച്ച് നാളുകള്‍ക്ക് വേണ്ടി മാത്രമാണ് പൈയില്‍ എത്തിയത്. എന്നാല്‍ കുംഫു ആസ്വദിക്കാന്‍ തുടങ്ങിയതോടെ താമസം നീട്ടിക്കൊണ്ടുപോയി. ആ തീരുമാനത്തില്‍ വളരെയധികം സന്തുഷ്ടയാണ്. ഇവിടുത്തെ മലനിരകളിലെ മനോഹരമായ കാഴ്ചകളും കുംഫു പരിശീലനവും ശരീരത്തിനെയും മനസിനെയും ശാന്തമാക്കുന്നതായിരുന്നു. തന്നെ ക്ഷമയോടെ കുംഫു പരിശീലിപ്പിച്ച പരിശീലകര്‍ക്ക് നന്ദിയുണ്ടെന്നും ഇവിടേക്ക് തീര്‍ച്ചയായും മടങ്ങിവരുമെന്നും വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധക പിന്തുണയുള്ള വിസ്മയയുടെ പൈ സന്ദര്‍ശനവും കുംഫു പരിശീലന വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.

Story Highlights: Vismaya Mohanlal says he is in love with ‘Pie’ in Thailand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top