ഛത്തീസ്ഗഡിൽ കൂട്ടക്കൊല, മൂന്നംഗ കുടുംബത്തെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി

ഛത്തീസ്ഗഡിലെ റായ്ഗഡിൽ കൂട്ടക്കൊലപാതകം. ആദിവാസി മേഖലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ അതിദാരുണമായി കൊലപ്പെടുത്തി. കല്ല് കൊണ്ട് തലയ്ക്കടിച്ചും വാളുകൊണ്ട് വെട്ടിയുമാണ് ആക്രമി കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
റായ്ഗഡിലെ ധവൈദന്ദ് ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ദുഹ്‌തി ബായി(60), മകൻ അമൃത്‌ലാൽ(30), ചെറുമകൾ അമൃത ഭായ്(15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം പുതിയൊരു കുടുംബം ഗ്രാമത്തിൽ താമസത്തിനെത്തി. കൊല്ലപ്പെട്ട കുടുംബവും പുതിയ താമസക്കാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഈ വൈരാഗ്യമാവാം കൂട്ടക്കൊലയ്ക്ക് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. വനവിഭവങ്ങൾ ശേഖരിക്കുന്നതിനാണ് കുടുംബം ആദിവാസി മേഖലയിൽ താമസിക്കുന്നത്. പ്രഥമദൃഷ്ട്യാ മൂന്ന് പേരെ കൊലപ്പെടുത്തിയത് കല്ലുകളോ സമാനമായ വസ്തുക്കളോ ഉപയോഗിച്ചാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഫോറൻസിക് സംഘത്തിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Story Highlights: 3 members of family found brutally murdered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here