Advertisement

പന്നിയങ്കര ടോൾ പിരിവിൽ നിന്നും സ്വകാര്യ ബസുകളെ തത്കാലത്തേക്ക് ഒഴിവാക്കി

April 1, 2022
3 minutes Read

പന്നിയങ്കര ടോൾ പിരിവിൽ നിന്നും സ്വകാര്യ ബസുകളെ തത്കാലത്തേക്ക് ഒഴിവാക്കി. ഈ മാസം അഞ്ച് വരെ ടോൾ പിരിക്കുന്നതിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ബസ് ഉടമകൾ അറിയിച്ചു. നെന്മാറ വേല, എസ്എസ്എൽസി പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രാദേശിക ഇളവിന്റെ കാര്യത്തിൽ ചർച്ച തുടരാനും സംഘടനകൾ തീരുമാനിച്ചു.(concession for private buses in panniyankara toll plaza)

Read Also : യുക്രൈന്‍ ജനതയ്ക്കായി സഹായഹസ്തം; ഗുജറാത്തി ഗായകര്‍ പാട്ടുപാടി ശേഖരിച്ചത് 2.5 കോടി രൂപ

അതേസമയം പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വര്‍ധവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം രാജ്യമെങ്ങും ദേശീയ പാതയിലും ടോൾ നിരക്ക് കൂട്ടി. ഇന്ന് മുതല്‍ 10 രൂപ മുതല്‍ 65 രൂപ വരെയാണ് അധികം നല്‍കേണ്ടത്.

വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോള്‍കേന്ദ്രത്തില്‍ ഒരു ശതമാനംമുതല്‍ രണ്ടുശതമാനംവരെ വീണ്ടും നിരക്ക് വര്‍ധന. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ചെറുവാഹനങ്ങളൊഴിച്ചുള്ളവയ്ക്കെല്ലാം നിരക്ക് കൂടി. വാളയാര്‍, പാലിയേക്കര ടോള്‍പ്ലാസകളേക്കാള്‍ പന്നിയങ്കരയില്‍ നിരക്ക് കൂടുതലായതിനെത്തുടര്‍ന്ന് പ്രതിഷേധം നിലനില്‍ക്കെയാണ് വീണ്ടുമുള്ള വര്‍ധന.

Story Highlights: concession for private buses in panniyankara toll plaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top