Advertisement

കടലും കടന്ന് അങ്ങ് സൗദിയിൽ; ബൈക്കിൽ ലോകം ചുറ്റി റെക്കോർഡ് സൃഷ്ടിക്കാൻ ദിൽഷാദ്…

April 1, 2022
0 minutes Read

ബൈക്കിൽ ലോകം ചുറ്റി റെക്കോർഡ് സൃഷ്ടിക്കണമെന്ന സ്വപ്നവുമായി മലപ്പുറം സ്വദേശി സൗദിയിലെത്തി. പുതിയ ഒമാൻ സൗദി പാത വഴിയാണ് മലപ്പുറം ചേലാമ്പ്രക്കാരൻ ദിൽഷാദ് സൗദിയിലെ ദമാമിലെത്തിയത്.

സദാസമയം വീശിയടിക്കുന്ന മണൽക്കാറ്റുകളെയും മണൽച്ചുഴികളെയും എല്ലാം അവഗണിച്ച് ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച മരുഭൂമിയായ അബ്ദുൽ ഖാലിം പിന്നിട്ടാണ് സഞ്ചാര പ്രിയനായ ദിൽഷാദ് ദമാമിലെത്തിയത്. വർഷങ്ങൾക്ക് മുമ്പ് സൗദിയിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്ത പ്രവാസത്തിന്റെ ഓർമകളും പേറി ഒരു യാത്രികന്റെ പുതിയ വേഷത്തിൽ തന്റെ എൻഫീൽഡ് സ്റ്റാൻഡേർഡ് 350 യുമായി സൗദിയിൽ എത്തുമ്പോൾ ദിൽഷാദിന് പറയാൻ ഏറെയുണ്ട്.

ഏറെ സന്തോഷമുണ്ട്. ഒരുപാട് വർഷം മുമ്പ് ജോലിയ്ക്ക് വന്ന സൗദിയിൽ ഒരു സഞ്ചാരിയായി എത്താൻ സാധിച്ചതിൽ സന്തോഷം. യുഎഇ, ഒമാൻ, സൗദി മൂന്ന് ജിസിസി രാജ്യങ്ങൾ ചുറ്റി പണ്ട് ജോലി ചെയ്ത സൗദിയിലെത്തിയത്. പണ്ട് ജോലി ചെയ്ത സൗദിയല്ല ഇതെന്നും നിരവധി മാറ്റങ്ങൾ ഏറെ വന്നു എന്നും പുതിയ പുതിയ ആളുകൾ പ്രവാസി ജീവിതത്തിലേക്ക് കടന്നു വന്നു. വളരെയധികം സന്തോഷത്തിലാണ് ഞാൻ ഇപ്പോൾ. വളരെ നല്ല വരവേൽപ്പാണ് ഇവിടുത്തുകാരിൽ നിന്ന് ലഭിച്ചത് എന്നും ദിൽഷാദ് പറയുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ജനുവരി 29 നു രാമനാട്ടുകരയിൽ നിന്ന് എംഎൽഎ അബ്ദുൽ ഹമീദ് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര മുംബൈയിലെത്തി ഇവിടെ നിന്ന് കപ്പൽ വഴിയാണ് ദുബായിൽ എത്തുന്നത്. അവിടെ നിന്ന് ബൈക്കിൽ ഒമാനിലേക്ക്. പിന്നെ സാഹസിക സഞ്ചാരികൾക്ക് പോലും പേടി സ്വപ്‌നമായിരുന്ന 700 കിലോമീറ്ററിലധികം നീളമുള്ള പാതയിലൂടെയാണ് ദിൽഷാദ് സൗദിയുടെ മണ്ണിലേക്ക് എത്തുന്നത്.

വളരെ വാഹനങ്ങൾ ഒന്നും ഇല്ലാത്ത വിജനമായ റോഡിലൂടെ ഒരുപാട് വെല്ലുവിളികൾ തരണം ചെയ്താണ് ദിൽഷാദ് യാത്ര ചെയ്തിരിക്കുന്നത്. ഒരുപക്ഷെ ഈ വഴി കടന്നെത്തുന്ന ആദ്യ ബൈക്ക് യാത്രികൻ കൂടിയായിരിക്കും ദിൽഷാദ്. ഒമാനിൽ നിന്ന് യാത്ര തിരിക്കുമ്പോൾ അധികൃതർ മുന്നറിയിപ്പ് നല്കിയിരുന്നു. തനിക്ക് തൊട്ടുമുന്നെ യാത്ര ചെയ്ത കാർ മണൽകൂനയിൽ കയറി മറിയുന്നതിനും ദിൽഷാദ് സാക്ഷിയായി. ഇന്ത്യ ടു ആഫ്രിക്ക എന്ന വലിയൊരു സ്വപ്നവും ദിൽഷാദിന് മുന്നിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top