കണ്ടാൽ പഴത്തൊലി, പക്ഷേ സംഭവം അതല്ല; പിന്നെന്ത്?

സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുകയാണ് ഒരു ചിത്രം. ഐഎഫ്എസ് ഉദ്യോഗസ്ഥൻ രമേഷ് പാണ്ഡെ പകർത്തിയ ചിത്രമാണ് ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്. രണ്ട് പഴത്തൊലിയും ഒരു വലിയ ഇലയുമാണ് ഫോട്ടോയിൽ ഉള്ളത്. ഇതാണോ ഇത്രവലിയ കാര്യമെന്ന് ചോദിക്കാൻ വരട്ടെ, സംഭവം നിസ്സാരമല്ല. പിന്നെ എന്താണെന്നല്ലേ?
കനക് ചമ്പ(Pterospermum acerifolium) മരത്തിലെ പൂക്കളും ഇലയുമാണ് ഇത്. പൂക്കൾ പഴത്തൊലിയ്ക്ക് സമാനവും ഇലകൾ ഡിന്നർ പ്ലേറ്റിൻ്റെ വലുപ്പത്തിലും കാണപ്പെടുന്നു എന്നതാണ് കനക് ചമ്പ മരത്തിൻ്റെ സവിശേഷത. വലിയ ഇലകൾ ഉള്ളതിനാൽ ഇതിനെ ‘ഡിന്നർ പ്ലേറ്റ് ട്രീ’ എന്നും വിളിക്കുന്നു. പ്രത്യേക സ്ഥലങ്ങളിൽ കാണപ്പെടുന്ന ചമ്പ മരം മാർച്ച് മാസത്തിൽ ഇല പൊഴിക്കാറുണ്ട്.
Peeled-banana look like flowers and dinner-plate sized leaf are popular features of Kanak Champa, a native tree to land. Many call it ‘dinner plate tree’ because of its large pinnate leaves. Both dried leaves and flowers are falling from the trees these days. #spring #nature pic.twitter.com/M4EMZJdnyn
— Ramesh Pandey (@rameshpandeyifs) March 31, 2022
‘വിശ്വസിക്കാൻ കഴിയുന്നില്ല’ എന്നാണ് ട്വിറ്റർ പോസ്റ്റിന് കീഴിലെ പലരുടെയും പ്രതികരണം. മറ്റ് ചിലർ തങ്ങളുടെ അനുഭവവും രേഖപ്പെടുത്തുന്നു. “വളരെ മനോഹരമായ ഒരു ചിത്രം, പ്രകൃതിയുടെ സൗന്ദര്യം അതിലും മനോഹരം, വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്” ഒരാൾ അഭിപ്രായപ്പെട്ടു. “തീർച്ചയായും!! പ്ലാസ്റ്റിക്, പേപ്പർ പ്ലേറ്റുകൾ എന്നിവയ്‌ക്ക് എത്ര മികച്ച ബദലാണ് ഈ ഇലകൾ ”മറ്റൊരാൾ പറഞ്ഞു.
കനക് ചമ്പയുടെ പൂക്കൾ സുഗന്ധദ്രവ്യങ്ങൾ ഉല്പാദിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. അൾസർ, രക്തസമ്മർദ്ദം, ട്യൂമർ എന്നിവയുടെ ചികിത്സയിൽ വൃക്ഷം സഹായകരമാണെന്ന് ബൃന്ദാവൻ നഴ്സറിയുടെ വെബ്‌സൈറ്റിൽ പറയുന്നു. ഇതിന്റെ പുറംതൊലി ലിപ്സ്റ്റിക്ക് ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ബേയൂർ അല്ലെങ്കിൽ കർണികര മരം എന്നും അറിയപ്പെടുന്നു. അലങ്കാര വൃക്ഷമായി ഇത് 30 മീറ്റർ വരെ ഉയരത്തിൽ വളരും.
Story Highlights: photo of kanak champa dinner plate tree amuses twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here