Advertisement

ഇന്ധനം നല്‍കുന്നില്ല; എച്ച്പിസിഎല്ലിനെതിരെ പരാതിയുമായി പമ്പുടമകള്‍

April 1, 2022
1 minute Read
Pump owners against HPCL

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഇന്ധനം നല്‍കുന്നില്ലെന്ന പരാതിയുമായി പമ്പ് ഉടമകള്‍. സംസ്ഥാനത്തെ ഭൂരിഭാഗം പമ്പുകളും കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞു കിടക്കുകയാണ്. ഇന്ധനവില വര്‍ധനവ് ആരംഭിച്ച മാര്‍ച്ച് 22 മുതലാണ് വിതരണം കുറഞ്ഞതെന്നും പമ്പുടമകള്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മാത്രം മൂന്ന് ദിവസത്തെ ഇന്ധന വിതരണം പൂര്‍ണമായും തടസപ്പെട്ടിരുന്നു. ഈ കുറവ് നികത്താനുള്ള നടപടി ഇതുവരെ ഉണ്ടായില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, ഭാരത് പെട്രോളിയവും ആവശ്യനുസരണം ഇന്ധന നല്‍കുന്നുണ്ട്. ദിനംപ്രതി ഇന്ധന വില വര്‍ധിക്കുന്നതിനാല്‍ ഇന്ധനം പൂഴ്ത്തിവെച്ച് കമ്മീഷന്‍ നേടാനാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ശ്രമിക്കുന്നതെന്നും ഉടമകള്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : ടോള്‍ നിരക്ക് കൂട്ടി; 10 മുതല്‍ 65 രൂപ വരെ വര്‍ധനവ്

പ്രധാനമന്ത്രിയുടെ ഓഫിസ്, എച്ച് പി സി എല്‍ അധികൃതര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ല. സിവില്‍ സപ്ലൈസ് വകുപ്പ് ഇടപെട്ട് ഉടന്‍ നടപടി ഉണ്ടാകണമെന്നാണ് പമ്പുടമകളുടെ ആവശ്യം.

Story Highlights: Pump owners against HPCL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top