Advertisement

മുഖത്തെ കരുവാളിപ്പ് മാറാന്‍ രണ്ട് തരം കിടിലന്‍ ഫേസ് പാക്കുകള്‍

April 1, 2022
Google News 2 minutes Read

മുഖത്തെ കരുവാളിപ്പ് മാറാനും നിറം വര്‍ധിക്കാനും മികച്ചതാണ് മുട്ട. വരണ്ടതോ എണ്ണമയമുള്ളതോ ആയ ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താന്‍ മുട്ട ഉപയോഗിക്കാം. മുട്ടയുടെ മഞ്ഞക്കരു ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കും.

മുട്ടയുടെ വെള്ളയില്‍ സുഷിരങ്ങള്‍ ശക്തമാക്കാനും അമിതമായ എണ്ണ നീക്കം ചെയ്യാനും സഹായിക്കുന്ന ലളിതമായ പ്രോട്ടീനായ ആല്‍ബുമിന്‍ അടങ്ങിയിട്ടുണ്ട്. വരണ്ട ചര്‍മ്മക്കാര്‍ക്കും എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകള്‍ പരിചയപ്പെടാം.

ഒന്ന്

മുട്ടയുടെ വെള്ളയും നാല് ടീ സ്പൂണ്‍ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂണ്‍ തണുത്ത പാലും മിക്‌സ് ചെയ്യുക. മുഖത്ത് ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് പഞ്ഞി ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്യുക. ശേഷം പാക്ക് മുഖത്തിടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

രണ്ട്

ഒരു മുട്ടയുടെ വെള്ളയും പകുതി നാരങ്ങയുടെ നീരും എടുക്കുക. നന്നായി പതയുന്നതുവരെ ഈ മിശ്രിതം ഇളക്കുക. ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകിയശേഷം ഒരു കോട്ടണ്‍ പാഡ് ഉപയോഗിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടുക. 10 മിനുട്ട് കഴിഞ്ഞാല്‍ ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടു തവണ ഈ മാസ്‌ക് ഉപയോഗിക്കാം.

Story Highlights: There are two major types of face packs that can be used to treat acne

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here