Advertisement

പ്രധാനമന്ത്രിയെ വിമർശിച്ചു, ആദിവാസി യുവാവിന് ക്രൂരമർദനം

April 1, 2022
Google News 1 minute Read

മധ്യപ്രദേശിലെ കട്നിയിൽ ആദിവാസി യുവാവിന് ക്രൂരമർദനം. പ്രധാനമന്ത്രിയെ വിമർശിച്ചെന്ന് ആരോപിച്ചാണ് പഞ്ചായത്ത് ജീവനക്കാരും പൊലീസ് കോൺസ്റ്റബിളും ചേർന്ന് യുവാവിനെ മർദിച്ചത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുത്തു.

ധിമർഖേഡ ഗ്രാമത്തിലാണ് സംഭവം. പ്രധാനമന്ത്രി ആവാസ് യോജനയിലും ശുചിമുറി നിർമാണത്തിലും ക്രമക്കേടുണ്ടെന്ന് യുവാവ് ആരോപിച്ചു. ഇതിൽ പ്രകോപിതരായ പഞ്ചായത്ത് ജീവനക്കാരും കോൺസ്റ്റബിളും യുവാവിനെ വളഞ്ഞിട്ട് മർദിച്ചു. പഞ്ചായത്ത് സെക്രട്ടറി കുഞ്ച് ബിഹാരി അസിസ്റ്റന്റ് സെക്രട്ടറി അമ്രേഷ് റായി എന്നിവരാണ് മർദനത്തിന് തുടക്കമിട്ടത്.

യുവാവിനെ മർദിച്ച ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി കട്നി പൊലീസ് സൂപ്രണ്ട് അറിയിച്ചു. പ്രതികൾക്കെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം എഫ്‌ഐആർ ഫയൽ എടുത്തിട്ടുണ്ട്. വിഡിയോയിൽ കാണുന്ന മറ്റ് സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ കളക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.

Story Highlights: tribal youth beaten for complaining about pm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here