കുറഞ്ഞ ചെലവില്‍ എണ്ണയ്ക്കായി റഷ്യയുമായി കരാറുണ്ടാക്കാനുള്ള ഇന്ത്യയുടെ നീക്കം നിരാശാജനകം: അമേരിക്ക

റഷ്യന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഈ നീക്കങ്ങളെ ശക്തമായി അപലപിച്ച് അമേരിക്ക. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള നീക്കം വളരെ നിരാശാജനകമാണെന്ന് യു എസ് കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി പ്രസ്താവിച്ചു. റഷ്യയ്ക്കുമേല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയുടെ പ്രസ്താവന. ഉപരോധത്തിനിടെ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളും പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് അമേരിക്ക മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. (us against russian representative visit to india)
2 ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും സെര്‍ജി ലാവ്റോവ് ഇന്ന് കൂടിക്കാഴ്ച നടത്തും. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന് രൂപ-റൂബിള്‍ ഇടപാട് സംവിധാനം രൂപപ്പെടുത്തുന്നതുമാണ് മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍.
Read Also : ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം എന്ന ആരോപണം പൂര്‍ണമായി തള്ളി അമേരിക്ക
യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തിലത്തില്‍ സെര്‍ജി ലവ്റോവിന്റെ സന്ദര്‍ശനത്തിന് പ്രത്യേക പ്രധാന്യമാണുള്ളത്. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായി ഉള്ള വ്യാപാരബന്ധം ശക്തമാക്കാനാണ് റഷ്യയുടെ നീക്കം. ഇന്നലെ വൈകുന്നേരത്തോടെയാണ് സെര്‍ജി ലവ്റോവ് ന്യൂഡല്‍ഹിയിലെത്തിയത്.
റഷ്യയില്‍ നിന്ന് എസ്400 ട്രയംഫ് മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുന്നുണ്ട്. ഇതു സംബന്ധിച്ചും ചര്‍ച്ചകളുണ്ടായേക്കും. വന്‍ വിലക്കുറവില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് ബാരലിന് 35 ഡോളര്‍വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ച ശേഷം സെര്‍ജി ലവ്റോവ് സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ്, ചൈനീസ് മന്ത്രി വാങ് യി എന്നിവര്‍ കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജര്‍മന്‍ വിദേശസുരക്ഷാ നയ ഉപദേഷ്ടാവ് യെന്‍സ് പ്ലോട്‌നറും ഡല്‍ഹിയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.
Story Highlights: us against russian representative visit to india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here