ശ്രീലങ്കയിൽ കർഫ്യു പ്രഖ്യാപിച്ച് സർക്കാർ

..
ആർ രാധാകൃഷ്ണൻ
റീജിയണല്‍ ഹെഡ്, ട്വന്റിഫോർ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുന്നു. നാളെ കൊളമ്പോയിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധ മാർച്ചുകൾ തുടങ്ങി. പ്രക്ഷോഭത്തെ നേരിടാൻ നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. ( curfew declared in srilanka )
2009 ന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നാളെ നടക്കുന്ന പ്രക്ഷോഭത്തിൽ ജനങ്ങൾ എത്താതിരിക്കാൻ കൊളമ്പോയിലേക്കുള്ള വഴികളെല്ലാം അടയ്ക്കുന്ന രീതിയിലാണ് സർക്കാർ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കൻ പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Read Also : കടലും കടന്ന് അങ്ങ് സൗദിയിൽ; ബൈക്കിൽ ലോകം ചുറ്റി റെക്കോർഡ് സൃഷ്ടിക്കാൻ ദിൽഷാദ്…
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
Story Highlights: curfew declared in srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here