Advertisement

പല നിറങ്ങളിൽ കാണപ്പെടുന്ന അത്ഭുത തടാകം; തേടിയെത്തുന്നത് നിരവധി സഞ്ചാരികൾ…

April 2, 2022
Google News 1 minute Read

എന്തെല്ലാം അത്ഭുതങ്ങളാണ് ഭൂമിയിൽ ഉള്ളത്. കണ്ടാൽ തീരാത്ത കൗതുക കാഴ്ചകളും മനോഹരമായ ഭൂപ്രകൃതിയും. അങ്ങനെ ഒരു അപൂർവ കാഴ്ച പരിചയപ്പെടാം… ഓന്തിനെ പോലെ നിറം മാറുന്ന തടാകം. വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷെ സംഭവം ഉള്ളതാണ്. ചൈനയിലാണ് ഈ തടാകം ഉള്ളത്. വിനോദ കേന്ദ്രങ്ങൾക്ക് പേരുകേട്ട ഇടമാണല്ലോ ചൈന. അവിടേക്കെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ് ഈ അപൂർവ കാഴ്ച. തടാകത്തിന്റെ പേര് ജിയുഷെയ്‌ഗോ. പല സമയങ്ങളിൽ പല നിറങ്ങളിലാണ് ഈ തടാകം കാണപ്പെടുന്നത്. അതുകൊണ്ടാണ് ഓന്തിനെ പോലെ നിറം മാറുന്ന തടാകമെന്ന് ഇതിനെ വിശേഷിപ്പിക്കുന്നത്.

ചൈനയിലെ വിനോദ സഞ്ചാര മേഖലയായ സിഷ്യാനിലെ നാൻപിങ്‌ ക്യാൻറ്റണിലാണ് ഈ തടാകം ഉള്ളത്. മഞ്ഞ, നീല, പച്ച തുടങ്ങി പല നിറത്തിലും തടാകം കാണപ്പെടാറുണ്ട്. പളുങ്ക് പോലെ തിളങ്ങുന്ന തടാകം ചുറ്റും പൂക്കളാൽ ചുറ്റപ്പെട്ട് കിടക്കുന്ന കാഴ്ച അത്രമേൽ മനോഹരമാണ്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലും ഈ തടാകം ഇടംപിടിച്ചിട്ടുണ്ട്. ടിബറ്റന്‍ പീഠഭൂമിയിലുള്ള താഴ്വരയിലാണ് ഈ തടാകം ഉള്ളത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഈ തടാകത്തിന്റെ ആഴം പതിനാറ് അടിയാണ്. ശുദ്ധമായ വെള്ളത്തിലൂടെ തടാകത്തിന്റെ അടിഭാഗം വരെ കാണാം. അതിമനോഹരമായ താഴ്വരയിലെ ഈ തടാകം തേടി വർഷം തോറും നിരവധി സഞ്ചാരികൾ ഇങ്ങോട്ടേക്ക് എത്താറുണ്ട്. വെള്ളത്തിലുള്ള മൾട്ടി കളർ ഹൈഡ്രോ ഫൈറ്റുകളാണ് വെള്ളത്തിന് പല നിറം നൽകുന്നത് എന്നാണ് കരുതുന്നത്. ഈ തടാകത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ശൈത്യകാലത്ത് ചുറ്റുമുള്ള മരങ്ങളും പരവതങ്ങളുമെല്ലാം തണുത്തുറഞ്ഞ് നിന്നാലും ഈ തടാകം ഇങ്ങനെ തന്നെ നിൽക്കും. തടാകത്തിനത്തിലെ വെള്ളം ഐസ് ആയി പോകാറില്ല. ചൂടുള്ള നീരുറവ ആയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

Story Highlights: facts about jiuzhaigou river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here