ഇന്ധനവില: ബിജെപിക്കെതിരേ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

ഇന്ധന വില വര്‍ധനവില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ധനവിലയില്‍ കേരളം നികുതി കുറയ്ക്കണമെന്ന് ബിജെപി പറയുന്നത് സര്‍ക്കാരുകളെ പാപ്പരാക്കാന്‍ വേണ്ടിയാണ്. വരുമാനം മുഴുവന്‍ കേന്ദ്രത്തില്‍ കേന്ദ്രീകരിക്കാനാണ് ലക്ഷ്യം. എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ വില വര്‍ധിപ്പിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഇന്ധനവില ദിവസേന വര്‍ദ്ധിക്കുന്ന രാജ്യം ഇന്ത്യമാത്രമാണ്. നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും വാജ്‌പേയും നരേന്ദ്രമോദിയും ചേര്‍ന്നാണ് ഇന്ധനവില ഇത്രയധികമാക്കിയത്. പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് എണ്ണ കമ്പനികള്‍ക്ക് വിട്ടു കൊടുത്തപ്പോള്‍ ഡീസല്‍ വില നിര്‍ണയിക്കാനുള്ള അധികാരം ബിജെപി എണ്ണ കമ്പനികള്‍ക്ക് വിട്ടു നല്‍കി.
എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കണമെന്ന് പറയുമ്പോള്‍ ഒപ്പിട്ട് നല്‍ക്കുന്ന പ്രധാനമന്ത്രിയായി മോദി മാറി. ഇതോടെ പ്രതിദിനം 10 കോടി രൂപ ബിജെപി അക്കൗണ്ടില്‍ എത്തുന്നു. പാവങ്ങളെ കൊള്ളയടിച്ച ഈ പണം ഉപയോഗിച്ചാണ് ബിജെപി തിരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് സൃഷ്ടിച്ച് അധികാരത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Fuel prices: Kodiyeri Balakrishnan criticizes BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here