രാജസ്ഥാനെതിരെ മുംബൈയ്ക്ക് ഭേദപ്പെട്ട തുടക്കം; വിജയലക്ഷ്യം 194 റണ്‍സ്

ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട തുടക്കം. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അൻമോൽപ്രീത് സിംഗിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. പ്രദിഷ് കൃഷ്ണ, നവദീപ് സൈനി എന്നിവർക്കാണ് വിക്കറ്റ്.
രാജസ്ഥാനെതിരെ മുംബൈ 9 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലാണ്. 32 പന്തില്‍ 39 റണ്‍സോടെ ഇഷാന് കിഷനും 17 പന്തില്‍ 33 റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എടുത്തിരുന്നു.
ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ സെഞ്ചുറി നേടിയ ജോസ് ബട്ലറുടെയും ഷിമ്രോണ്‍ ഹെറ്റ്മെയര്‍, നായകന് സഞ്ജു സാംസണ് എന്നിവരുടെ വെടിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ നേടിയത്. ബട്ലര് 68 പന്തില്‍ 100 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹെറ്റ്മെയര്‍ 14 പന്തില്‍ 35 റണ്‍സടിച്ചു. സഞ്ജു 20 പന്തില്‍ 30 റണ്‍സെടുത്ത് തിളങ്ങി. മുംബൈക്കായി ജസ്പ്രീത് ബുമ്രയും ടൈമല്‍ മില്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: ipl 2022 mi vs rr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here