Advertisement

‘കുടുംബ സമാധാനത്തെക്കാൾ വലുതല്ല മദ്യ വരുമാനം’; മദ്യ നയത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്

April 2, 2022
2 minutes Read

സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം. കുടുംബ സമാധാനം തകർക്കുന്ന നടപടിയാണ് സർക്കാരിന്റേത്, കുടുംബ സമാധാനത്തെക്കാൾ വലുതല്ല മദ്യ വരുമാനം എന്നാണ് മഹിളാ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.(mahilacongress strike on liquor policy)

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ജെബി മേത്തർ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടി കയറാനുള്ള ശ്രമവും നടന്നു. പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Read Also : കടലും കടന്ന് അങ്ങ് സൗദിയിൽ; ബൈക്കിൽ ലോകം ചുറ്റി റെക്കോർഡ് സൃഷ്ടിക്കാൻ ദിൽഷാദ്…

മദ്യനയം സംസ്ഥാന സർക്കാർ പിൻവലിക്കണം, കുടുംബത്തിന്റെ സമാധാന നില തകർക്കരുത് എന്നീ ആവശ്യങ്ങളാണ് മഹിള കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. രക്ത സാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിയപ്പോൾ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.

Story Highlights: mahilacongress strike on liquor policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top