Advertisement

ഏകീകൃത കുര്‍ബാന: മാര്‍പ്പാപ്പയുടെ നിര്‍ദേശം സ്വീകാര്യമല്ലെന്ന നിലപാടിലുറച്ച് അല്‍മായ മുന്നേറ്റം

April 2, 2022
Google News 2 minutes Read

ഏകീകൃത കുര്‍ബാന നടപ്പാക്കാനുള്ള മാര്‍പ്പാപ്പയുടെ കത്ത് സ്വീകാര്യമല്ലെന്ന് അല്‍മായ മുന്നേറ്റം. കത്തിലുള്ളത് മാര്‍പ്പാപ്പയുടെ ഉത്തരവല്ല മറിച്ച് ഏകീകൃത കുര്‍ബാന നടപ്പിലാക്കാനുള്ള ചില നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് അല്‍മായ മുന്നേറ്റം വക്താവ് ഷൈജു ആന്റണി പറഞ്ഞു. മാര്‍പ്പാപ്പയുടെ കത്തിന്റെ വിശ്വാസ്യതയില്‍ത്തന്നെ സംശയമുണ്ടെന്നാണ് അല്‍മായ മുന്നേറ്റത്തിന്റെ പ്രസ്താവന. അങ്കമാലി അതിരൂപത സ്വതന്ത്ര സഭയായി പ്രഖ്യാപിക്കണമെന്നാണ് അല്‍മായ മുന്നേറ്റത്തിന്റെ ആവശ്യം. ( opinion against pope’s letter on mass unificication )

മാര്‍പ്പാപ്പയുടെ കത്ത് ചര്‍ച്ച ചെയ്യാന്‍ വൈദികര്‍ ബിഷപ്പ് ഹൗസില്‍ പത്ത് മണിക്ക് യോഗം ചേരുന്നുണ്ട്. സിനഡ് നിര്‍ദേശപ്രകാരമുള്ള കുര്‍ബാന ഈസ്റ്ററിന് മുമ്പ് നടപ്പാക്കണമെന്നാണ് മാര്‍പ്പാപ്പയുടെ ഇന്നലെ കത്തിലൂടെ അറിയിച്ചത്. സഭയുടെ ആരാധനാക്രമം നിശ്ചയിക്കാന്‍ പരമാധികാരം സിനഡിനായിരിക്കും. സിനഡിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്നും മാര്‍പ്പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയ്ക്കാണ് മാര്‍പ്പാപ്പ കത്ത് മുഖേന നിര്‍ദേശം നല്‍കിയത്.

Read Also : പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവം: അഞ്ച് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

മെത്രാപ്പൊലീത്തന്‍ വികാരി, വൈദികര്‍, വിശ്വാസികള്‍ എന്നിവരെ മാര്‍പ്പാപ്പ കത്തിലൂടെ അഭിസംബോധന ചെയ്തു. സിനഡ് തീരുമാനം നടപ്പാക്കാത്തത് വേദനാജനകമെന്നും മാര്‍പ്പാപ്പ കത്തില്‍ സൂചിപ്പിച്ചിരുന്നു.

Story Highlights: opinion against pope’s letter on mass unificication

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here