Advertisement

റമദാന്‍; മക്ക, മദീന പള്ളികളിലേക്ക് വിശ്വാസികളുടെ പ്രവാഹം

April 2, 2022
1 minute Read

റമദാന്‍ വ്രതാരംഭം കുറിച്ചതോടെ മക്ക, മദീന പള്ളികളിലേക്ക് വിശ്വാസികളുടെ പ്രവാഹം.
കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെയാണ് ഉംറക്കും നമസ്‌കാരത്തിനും സൗദിയില്‍ നിന്നും വിദേശത്ത് നിന്നും വിശ്വാസികള്‍ ഒഴുകി വരുന്നത്.

മാസപ്പിറവി ദൃശ്യമായതോടെ തന്നെ മഗ്രിബ്, ഇശാ നിസ്‌കാരത്തിനും തറാവീഹിനും വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ച മുതല്‍ മതാഫിലും നല്ല തിരക്കനുഭവപ്പെട്ടു. അതേസമയം ലോകമെങ്ങും കൊവിഡ് മുക്തി കൈവരിച്ചാല്‍ മാത്രമേ നിയന്ത്രണം നീക്കുകയുള്ളൂ. നമസ്‌കാര സമയത്ത് മാസ്‌ക് നിര്‍ബന്ധമാണ്.

Read Also : കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

അതേസമയം സംസ്ഥാനത്ത് റംസാൻ വ്രതാരംഭം നാളെ തുടങ്ങും. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെ പാണക്കാട് സാദിഖലി തങ്ങളും പാളയം ഇമാമും പ്രഖ്യാപനം നടത്തി. റമദാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

Story Highlights: ramadan: worshippers increased Makkah and Madinah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top