Advertisement

പാളത്തിൽ വിള്ളൽ; ട്രെയിൻ അപകടം ഒഴിവാക്കാൻ ‘ചുവന്ന സാരി’ ഉയർത്തി വൃദ്ധ, ഒഴിവായത് വൻദുരന്തം

April 2, 2022
4 minutes Read

ഉത്തർപ്രദേശിലെ ഓംവതി എന്ന എഴുപതുകാരിയുടെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ ട്രെയിൻ ദുരന്തം. സ്ത്രീയുടെ യുക്തിപൂർവ്വമായ ഇടപെടൽ നിരവധി ജീവനുകളെയാണ് രക്ഷിച്ചത്. ഇറ്റ ജില്ലയിലെ കുസ്ബ റെയിൽവേ സ്‌റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്. റെയിൽവേ പാളങ്ങൾ തകർന്നത് കണ്ടെത്തിയ ഓംവതി എന്ന സ്ത്രീ തന്റെ ചുവന്ന സാരി ട്രാക്കിന്റെ രണ്ടറ്റത്തും കെട്ടി, ലോക്കോപൈലറ്റിന് അപായ സൂചന നൽകി. ഇത് കണ്ട ലോക്കോപൈലറ്റ് ട്രെയിൻ നിർത്തുകയും ചെയ്തു. ചുവപ്പ് നിറമാണ് അപകട സൂചന നൽകുന്നതെന്ന് തനിക്ക് അറിയാമെന്നും, അപകട സാധ്യതയെക്കുറിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാമെന്ന് കരുതിയാണ് താൻ സാരി അഴിച്ച് ട്രാക്കിൽ കെട്ടിയതെന്നും ഓംവതി പറഞ്ഞു. (Village woman raises ‘red saree flag’ to avert rail accident in Uttar Pradesh)

Read Also : കടലും കടന്ന് അങ്ങ് സൗദിയിൽ; ബൈക്കിൽ ലോകം ചുറ്റി റെക്കോർഡ് സൃഷ്ടിക്കാൻ ദിൽഷാദ്…

പതിവ് പോലെ ജോലിക്കായി വയലിലേക്ക് പോകുന്നതിനിടെയാണ് പാളത്തിലെ വലിയ വിള്ളൽ കണ്ടത്.ട്രെയിൻ വരാൻ അധികം സമയമില്ലെന്ന് അവർക്കറിയാം. അപായസൂചന നൽകാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ എന്നവർ ചുറ്റും നോക്കി. ഒന്നും കണ്ടെത്തിയില്ല. ഒടുവിൽ ചുറ്റിയിരുന്ന ചുവന്ന സാരി അഴിച്ച് ട്രാക്കുകൾക്കിരുവശം കെട്ടാൻ തീരുമാനിച്ചു. തുടർന്ന്, സമീപത്തെ മരത്തിന്റെ കമ്പുകൾ മുറിച്ച് ട്രാക്കിന്റെ ഇരുവശത്തും കുത്തി നിർത്തി അതിൽ അവരുടെ ചുവന്ന സാരി അവർ കെട്ടി.

നോക്കി നിൽക്കുന്ന സമയം കൊണ്ട് ട്രെയിൻ പാഞ്ഞെത്തി. ഇറ്റയിൽ നിന്ന് തുണ്ട്‌ലയിലേക്ക് പോകുന്ന ഒരു പാസഞ്ചർ ട്രെയിനായിരുന്നു അത്. എന്നാൽ, പാളങ്ങൾക്ക് കുറുകെയായി ചുവന്ന നിറത്തിലുള്ള തുണി കണ്ട് അപകടം മനസ്സിലാക്കിയ ലോക്കോപൈലറ്റ് ബ്രേക്ക് ചവിട്ടി. അങ്ങനെ ഒരു വലിയ ദുരന്തം ഒഴിവായി. പിന്നീട് പാളത്തിന് കേടുപാടുകൾ സംഭവിച്ചതായി കണ്ട പാസഞ്ചർ ട്രെയിനിന്റെ ഡ്രൈവർ തന്റെ സീനിയർമാരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി ട്രാക്കുകൾ നന്നാക്കുകയും ചെയ്തു. അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂർ കഴിഞ്ഞ് ട്രെയിൻ യാത്ര തുടരുകയും ചെയ്തു.

Story Highlights: Village woman raises ‘red saree flag’ to avert rail accident in Uttar Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top