കായംകുളത്ത് വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് മോഷണം

കായംകുളത്ത് വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് മോഷണം. ആഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ഗേറ്റ് കീപ്പര്‍ അശ്വതിക്ക് മുഖത്ത് പരിക്കേറ്റു.
കായംകുളം വലിയതുറ ഗേറ്റിലാണ് കേസിനാസ്പദമായ സംഭവം. എട്ടെമുക്കാലോടെ കായംകുളത്ത് നിന്ന് ചേപ്പാടേക്കുള്ള ആദ്യ ഗെയിറ്റിലായിരുന്നു ആക്രമണം. ട്രെയിന്‍ കടന്നു പോയശേഷം ഗെയിറ്റ് ഉയര്‍ത്തി അശ്വതി റൂമിലേക്ക് പ്രവേശിച്ചു. അപ്പോഴാണ് ഒരു മോഷ്ടാവ് അവിടെത്തുകയും വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കുകയും ചെയ്തത്. തുടര്‍ന്ന് അവരുടെ മാല പൊട്ടിച്ചെടുത്തു. മോഷണം ശ്രമം തടയുന്നതിന് അശ്വതി ശ്രമിക്കുന്നതിനിടയില്‍ മുഖത്തടിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേല്‍പ്പിക്കുകയുമായിരുന്നു. മോഷ്ടാവ് കൈയില്‍ ഗ്ലൗസ് ധരിച്ചിരുന്നു. ഈ സമയം പ്രാണരക്ഷാര്‍ത്ഥം കൈയില്‍ അശ്വതി കടിക്കുകയും മോഷ്ടാവിന് മുറിവേല്‍ക്കുകയും ചെയ്തു. കൈയില്‍ നിന്ന് ചോര പൊടിയുകയും ഗ്ലൗസ് മുറിഞ്ഞ് താഴെ വീഴുകയും ചെയ്തു. അതിനുശേഷം ഈ ആഭരണങ്ങളെല്ലാമെടുത്ത് മോഷ്ടാവ് കടന്നുകളയുകയാണ് ഉണ്ടായത്. നിലവില്‍ കായംകുളം പൊലീസെത്തി പരിശോധന നടത്തുകയാണ്.
Story Highlights: Women gate keeper attacked and robbed in Kayamkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here