ഭൂമി തരംമാറ്റല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

ഭൂമി തരംമാറ്റല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. റവന്യൂ , കൃഷി മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും നേരിട്ട് വിളിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. തരം മാറ്റലിനായി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് യോഗം. 1.27 ലക്ഷം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. തരം മാറ്റുന്ന ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. (cm called a meeting of officials to resolve the land grading issues)
കൃത്യമായ കാരണം വ്യക്തമാക്കാതെയാണ് ആര്‍ഡിഒമാര്‍ ഭൂമി തരംമാറ്റാനുള്ള അപേക്ഷകള്‍ തള്ളുന്നതെന്ന പരാതി വ്യാപകമാണ്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്.
ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വേഗതയില്ലെന്നും തരംമാറ്റല്‍ അപേക്ഷകള്‍ അകാരണമായി നിരസിക്കപ്പെടുന്നുവെന്നും വിവിധ ഓഫിസുകള്‍ക്കെതിരെ പരാതി വ്യാപകമായിരുന്നു. ഓഫിസില്‍ എത്തുന്നവരോട് ഉദ്യോഗസ്ഥര്‍ മര്യാദയോടെ പെരുമാറുന്നില്ലെന്നും അപേക്ഷകള്‍ സംബന്ധിച്ച് വ്യക്തമായ മറുപടി പോലും പറയാതെ തിരിച്ചയയ്ക്കുന്നുവെന്നും പൊതുജനങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു.
Story Highlights: cm called a meeting of officials to resolve the land grading issues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here