Advertisement

ബ്രേക്ക്ഫാസ്റ്റിന് കിടിലന്‍ റവ ദോശ

April 3, 2022
Google News 1 minute Read

ബ്രേക്ക്ഫാസ്റ്റിന് ദോശ പ്രധാന വിഭവമാണല്ലോ. വ്യത്യസ്ത രുചിയിലുള്ള ദോശകള്‍ ഇന്നുണ്ട്. റവ കൊണ്ട് കിടിലനൊരു ദോശ തയാറാക്കിയാലോ

വേണ്ട ചേരുവകള്‍

റവ 1 കപ്പ്
അരിപ്പൊടി 1 കപ്പ്
മൈദ കാല്‍ കപ്പ്
പച്ചമുളക് 2 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി 1 കഷ്ണം
കറിവേപ്പില ഒരു തണ്ട് ചെറുതായി അരിഞ്ഞത്
കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് ആവശ്യത്തിന്
സവാള ഒരെണ്ണം പൊടിയായി അരിഞ്ഞത്

തയാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ഒരു കപ്പ് വെള്ളവും കാല്‍സ്പൂണ്‍ ഉപ്പും കൂടി ചേര്‍ത്ത് പത്ത് മിനുട്ട് മാറ്റി വയ്ക്കുക. മാവിന്റെ പരുവത്തില്‍ ആയി കഴിഞ്ഞാല്‍ ദോശ തയാറാക്കാം. ദോശ ഉണ്ടാക്കാന്‍ ഒരു പാന്‍ അടുപ്പില്‍ വയ്ക്കുക. ശേഷം നന്നായി ചൂടായി വരുമ്പോള്‍ ദോശ മിക്‌സ് ഒരു ചെറിയ ബൗള്‍ ഉപയോഗിച്ച് നന്നായി ഇളക്കിയതിനുശേഷം പാനിലേക്ക് ഒഴിച്ചു കൊടുക്കാം. ദോശ ഒരുവിധം ചൂടായി വരുമ്പോള്‍ അല്‍പം നെയ്യ് മുകളില്‍ ഒഴിച്ചു കൊടുക്കുക. ദോശ നന്നായി മൊരിഞ്ഞു വരുമ്പോള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റാം. ാമ്പാറോ ചട്ണിയ്‌ക്കൊപ്പമോ കഴിക്കാം.

Story Highlights: Kitilan Rava Dosha for Breakfast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here