Advertisement

റഷ്യയില്‍ നിന്ന് വാതക ഇറക്കുമതി നിരോധിക്കുന്ന ആദ്യ ഇ.യു അംഗരാജ്യമായി ലിത്വാനിയ

April 3, 2022
2 minutes Read
lithuania

റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി നിരോധിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമായി ലിത്വാനിയ മാറിയെന്ന് പ്രധാനമന്ത്രി ഇംഗ്രിഡ ഷിമോണിറ്റ. ഇനിമുതല്‍ റഷ്യയുടെ ‘വിഷവാതകം’ ലിത്വാനിയയില്‍ ഉപയോഗിക്കില്ലെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വാതകം ഇറക്കുമതി ചെയ്യുന്നതില്‍ 40 ശതമാനവും റഷ്യയെ ആശ്രയിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ ആ ആശ്രയത്വം ഉപേക്ഷിക്കേണ്ടതായി വരും.

27 ശതമാനം എണ്ണ ഉത്പന്നങ്ങള്‍, 46 ശതമാനം കല്‍ക്കരി എന്നിവയും റഷ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതിവര്‍ഷം പതിനായിരത്തോളം ബില്യണ്‍ വരുമാനനേട്ടമാണ് ഇതിലൂടെ റഷ്യയ്ക്കുണ്ടാക്കുന്നത്. എന്നാല്‍ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയുടെ 66 ശതമാനത്തോളം വാതക ഇറക്കുമതി വേണ്ടെന്ന് വയ്ക്കാന്‍ ഇയു അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

2027ഓടെ റഷ്യയിലെ വാതക ഇറക്കുമതിയിലുള്ള ആശ്രിതത്വം ഉപേക്ഷിക്കാന്‍ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ നേരത്തെ പറഞ്ഞിരുന്നു. 2022ല്‍ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് യൂറോപിലേക്ക് കുറഞ്ഞത് 15 ബില്യണ്‍ ക്യുബിക് മീറ്റര്‍ ദ്രവീകൃത പ്രകൃതിവാതകം കയറ്റുമതി ചെയ്യാന്‍ പദ്ധതിയിടുന്നതായി ജോ ബൈഡന്‍ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read Also : 11 മേയർമാരെ റഷ്യ തട്ടിക്കൊണ്ടുപോയി; ആരോപണവുമായി യുക്രൈൻ

യുക്രൈന്‍ അധിനിവേശത്തോടെ റഷ്യയുടെ വാതക, എണ്ണ കയറ്റുമതിയിലെ യൂറോപ്യന്‍ ആശ്രിതത്വം, പാശ്ചാത്യരാജ്യങ്ങള്‍ക്ക് റഷ്യക്കെതിരായി പ്രയോഗിക്കാനുള്ള ഉപരോധനടപടികളില്‍ പ്രധാനപ്പെട്ടതായിരുന്നു. റഷ്യയുടെ ഊര്‍ജ ഇറക്കുമതി യുഎസ് നിരോധിച്ചപ്പോള്‍, ഇറക്കുമതി കുറയ്ക്കല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എളുപ്പമായിരുന്നില്ല.

Story Highlights: Lithuania first EU member state to refuse Russian gas imports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top