സോണിയ ഗാന്ധി- രമേശ് ചെന്നിത്തല കൂടിക്കാഴ്ച നാളെ

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല നാളെ കൂടിക്കാഴ്ച നടത്തും. സംസ്ഥാന കോൺഗ്രസിൽ തനിക്കെതിരെ നടക്കുന്ന നീക്കം രമേശ് ചെന്നിത്തല സോണിയ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഐഎൻടിയുസി കലാപത്തിനും മാണി സി കാപ്പൻ്റെ പ്രതിഷേധത്തിനും പിന്നിൽ ചെന്നിത്തലയാണെന്ന പരാതി സതീശൻ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. (sonia gandhi and ramesh chennithala meeting)
അതേസമയം പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി ഡൽഹിയിലെ ഡിഎംകെ ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയ നിരവധി നേതാക്കൾ വേദിയിൽ ഒന്നിച്ചു.
തൃണമൂൽ കോൺഗ്രസ്, ടിഡിപി, സിപിഐ, ബിജെഡി, ശിരോമണി അകാലിദൾ നേതാക്കളും ചടങ്ങിനെത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ സോണിയാ ഗാന്ധിയാണ് ഓഫീസിന്റെ ഒരുഭാഗം ഉദ്ഘാടനം ചെയ്തത്.
Story Highlights: sonia gandhi and ramesh chennithala meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here