യുക്രേനിയന്‍ ഫോട്ടോ ജേണലിസ്റ്റ് റഷ്യന്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

യുക്രേനിയന്‍ ഫോട്ടോ ജേണലിസ്റ്റ് റഷ്യന്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്സ്, ബിബിസി തുടങ്ങിയവയിലെ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്ന മാക്സ് ലെവിനാണ് കീവില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
യുക്രൈന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് പ്രകാരം തലസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള വൈഷ്ഗൊറോഡ് ജില്ലയിലെ സംഘര്‍ഷം കാമറയില്‍ പകര്‍ത്തുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. ശരീരത്തില്‍ വെടിയേറ്റ രണ്ട് പാടുകളാണുള്ളത്.
Read Also : ജയിലിൽ കഴിയുന്നത് 53 പേർ; ലങ്കൻ പേടിയിൽ മത്സ്യതൊഴിലാളികൾ…
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുക്രൈന്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. മാര്‍പ്പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനത്തിനെ യുക്രൈന്‍ സന്ദര്‍ശനം കൂടി സജീവ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.യൂറോപ്പിലെ അഭയാര്‍ഥി പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് മാര്‍പ്പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
Story Highlights: Ukrainian photojournalist killed by Russian forces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here